കൊച്ചി: ഇന്ന് രാവിലെ തൃശൂരിലും എറണാകുളത്തും അവധി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് എട്ട് ജില്ലകളിൽ ഇന്ന് (വെള്ളി) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. കനത്ത മഴയും അതിതീവ്ര മഴ മുന്നറിയിപ്പും തുടരുന്ന സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്.

തൃശൂർ, എറണാകുളം, കണ്ണൂർ, കാസർകോട്, വയനാട്, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് പൂർണ്ണമായും അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തൃശൂരിൽ ഇന്ന് രാവിലെ 6.30നും എറണാകുളത്ത് 5.20നുമാണ് അവധി നൽകുന്ന കാര്യം അതത് കലക്ടർമാർ അറിയിച്ചത്​.

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം അടുത്ത മൂന്ന് മണിക്കൂറിൽ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 kmph വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ അടുത്ത മൂന്ന്‌ മണിക്കൂർ ഓറഞ്ച് അലർട്ടാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Post a Comment

أحدث أقدم