കോടഞ്ചേരി : ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസിനി സമൂഹത്തിലെ താമരശ്ശേരി സെന്റ് ഫ്രാൻസിസ് പ്രൊവിൻസിലെ ഈരൂട് അൽഫോൻസാ കോൺവെന്റ് അംഗം സിസ്റ്റർ ജിയോവാനി FCC (86) നിര്യാതയായി.
ചങ്ങനാശ്ശേരി അതിരൂപതയിൽ അതിരമ്പുഴ ഇടവകയിൽ ആട്ടേൽ ദേവസ്യ - മറിയം ദമ്പതികളുടെ എട്ടു മക്കളിൽ ഏഴാമത്തെ മകളാണ്.
നീണ്ട വർഷങ്ങൾ കോടഞ്ചേരി സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ മലയാളം അധ്യാപികയായും, മഞ്ഞക്കുന്ന്, പന്തല്ലൂർ, കോടഞ്ചേരി എന്നീ ഭവനങ്ങളിൽ സുപ്പീരിയറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുക്കം, പേരാമ്പ്ര, ചക്കിട്ടപ്പാറ, മലാപ്പറമ്പ്, ഈരൂട് എന്നീ ഭവനങ്ങളിൽ അംഗമായിരുന്നു.
സംസ്കാരം നാളെ (01-09-2026) ചൊവ്വാഴ്ച ഉച്ചയ്ക്ക് 3.00 മണിക്ക് ഈരൂട് അൽഫോൻസാ കോൺവെന്റ് സെമിത്തേരിയിൽ നടക്കും. തലശ്ശേരി അതിരൂപത മുൻ അധ്യക്ഷൻ മാർ ജോർജ് വലിയമറ്റം മുഖ്യകാർമ്മികത്വം വഹിക്കും.

إرسال تعليق