വിലങ്ങാട് ; കോഴിക്കോട് വിലങ്ങാട് ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ചു. വിലങ്ങാട് വായാട് ഉന്നതിയിലെ സുനിൽ (40) ആണ് മരിച്ചത്. 

ചെങ്ങന്നൂർ കോടതിയിലെ ജീവനക്കാരനാണ്.

 കാട്ടുപോത്തിനെ ഓടിക്കാനുള്ള ശ്രമത്തിനിടെ പോത്ത് തിരിച്ചുവന്ന് സുനിലിനെ ആക്രമിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ പരിക്കേറ്റ സുനിലിനെ ഉടൻ തന്നെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാട്ടുപോത്തിന്റെ ശല്യം രൂക്ഷമാണ് മേഖലയാണ് വായാട്. 

കണ്ണവം വനമേഖലയിൽനിന്നാണ് ഈ ഭാഗങ്ങളിലേക്ക് വന്യമൃഗങ്ങൾ എത്തുന്നത്.

👉🏻 AKCC യുടെ
പ്രതിഷേധ പ്രകടനം ഇന്ന് വൈകുന്നേരം നടത്തുമെന്ന്

നാട്ടിലിറങ്ങി അറുതിയില്ലാതെ മനുഷ്യജീവനെടുക്കുന്ന വന്യമൃഗശല്യത്തിനെതിരെയും സുനിലിന്റെ മരണത്തിൽ ഇടയാക്കിയ സാഹചര്യം അന്വേഷിച്ച് കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ഇന്ന് വൈകുന്നേരം 6 മണിക്ക് വിലങ്ങാട് അങ്ങാടിയിൽ AKCC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടക്കും.

Post a Comment

Previous Post Next Post