തിരുവമ്പാടി:
 തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ദീർഘകാലം അർപ്പണബോധത്തോടെയും ആത്മാർത്ഥതയോടെയും സേവനമനുഷ്ഠിച്ച ജീവനക്കാർക്ക് സ്നേഹാദരങ്ങളോടെ യാത്രയയപ്പ് നൽകി.

 തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ജിതിൻ പല്ലാട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. 


നാടിന്റെ വികസനത്തിലും പൊതുജനസേവനത്തിലും ഇവർ നൽകിയ വിലമതിക്കാനാവാത്ത സേവനങ്ങൾ ഏറെ പ്രശംസനീയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ചീഫ് മെഡിക്കൽ ഓഫീസർ (ഹോമിയോ) ഡോ. സീമ കെ., വെറ്ററിനറി സർജൻ ഡോ. ജയശ്രീ കെ.വി., ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ. സുനീർ എം. എന്നിവർക്കാണ് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകിയത്.

ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി. ആർ. അജിത അദ്ധ്യക്ഷത വഹിച്ചു. സ്ഥിര സമതി അദ്ധ്യക്ഷൻമാരായ മനോജ് വാഴെപ്പറമ്പിൽ, ബിന്ദു ജോൺസൺ, ഫിറോസ് ഖാൻ, മെമ്പർ മറിയാമ്മ ബാബു, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ശരത് ലാൽ , അസിസ്റ്റൻ്റ് സെക്രട്ടറി ബൈജു തോമസ്, കുടുംബ ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.കെ.വി. പ്രിയ, കൃഷി ഓഫീസർ മുഹമ്മദ് ഫാസിൽ, ഹെൽത്ത് ഇൻപക്ടർ ബിനു കുര്യൻ, ജൂനിയർ സൂപ്രണ്ട് റീന, സിസിഎസ് ചെയർ പേഴ്സൺ റംല, പഞ്ചായത്ത് ജീവനക്കാരും സാംസ്കാരിക പ്രവർത്തകരും പങ്കെടുത്ത് ആശംസകൾ അർപ്പിച്ചു.

 സർവീസിൽ നിന്ന് വിരമിക്കുന്നവർക്ക് ഗ്രാമപഞ്ചായത്തിന്റെ ഉപഹാരങ്ങളും കൈമാറി.

Post a Comment

Previous Post Next Post