തിരുവമ്പാടി:
YMCA തിരുവമ്പാടി, തിരുവമ്പാടി ഗ്രാമപഞ്ചായത്ത്, സേക്രഡ് ഹാർട്ട് ഫൊറോന പള്ളി തിരുവമ്പാടി, ഉള്ളിയേരി മലബാർ മെഡിക്കൽ കോളേജ് (MMC) എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ വൃക്കരോഗ, നേത്രരോഗ ക്യാമ്പ് സംഘടിപ്പിച്ചു.
തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളി പാരീഷ് ഹാളിൽ നടന്ന ചടങ്ങ് സി.കെ. കാസിം MLA ഉദ്ഘാടനം ചെയ്തു.
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
സേക്രഡ് ഹാർട്ട് ഫൊറോന പള്ളി അസി. വികാരി റവ. ഫാ. ജോസഫ് മലമ്പേൽ മുഖ്യാതിഥിയായിരുന്നു.
YMCA തിരുവമ്പാടി പ്രസിഡന്റ് സണ്ണി തോമസ്, സെക്രട്ടറി സാലസ് മാത്യു, ക്യാമ്പ് ഡയറക്ടർ MMC ഉള്ളിയേരി (PRO) രാജേന്ദ്രൻ , വാർഡ് മെമ്പർ മറിയാമ്മ ബാബു , ബാബു ജോസഫ് തുടങ്ങിയവർ സംസാരിച്ചു. ക്യാമ്പിൽ നിരവധി ആളുകൾ പങ്കെടുത്തു സൗജന്യ പരിശോധനയും ചികിത്സാ നിർദ്ദേശങ്ങളും നേടി.

Post a Comment