താമരശ്ശേരി: 
എസ് വൈ എസിൻ്റെ ആഭിമുഖ്യത്തിൽ സോൺ കേന്ദ്രങ്ങളിൽ 'ഖൽബിലുണ്ട് എൻറെ നബി' എന്ന പ്രമേയത്തിൽ നടക്കുന്ന 'സ്നേഹ ലോകം' താമരശ്ശേരിയിൽ സംഘടിപ്പിച്ചു. എസ് ജെ എം സംസ്ഥാന സെക്രട്ടറി സുലൈമാൻ സഖാഫി കുഞ്ഞുകുളം ഉദ്ഘാടനം നിർവഹിച്ചു. എസ് വൈ എസ് സോൺ പ്രസിഡണ്ട് നൗഫൽ സഖാഫി നൂറാംതോട് അധ്യക്ഷത വഹിച്ചു. എൻ എം സാദിഖ് സഖാഫി പെരിന്താറ്റിരി, അബൂബക്കർ സഖാഫി വെണ്ണക്കോട് വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. 

 ഗ്രാമപഞ്ചായത്ത് അംഗം ആസാദ് കാരാടി, അബ്ദുൽ ഗഫൂർ ബാഖവി സി കെ, ഹനീഫ മാസ്റ്റർ കോരങ്ങാട്  സംസാരിച്ചു. ഇതിൻറെ ഭാഗമായി നടന്ന താജുൽ ഉലമ അനുസ്മരണത്തിന് ഡോ. സയ്യിദ് അബ്ദുസ്വബൂർ ബാഹസൻ അവേലം നേതൃത്വം നൽകി.  സുബൈർ സഖാഫി കുറ്റിക്കാട്ടൂർ അനുസ്മരണ പ്രഭാഷണം നടത്തി. സി മൊയ്തീൻ കുട്ടി ഹാജി പതാക ഉയർത്തി . 

സയ്യിദ് ഹാഷിം ജീലാനി, സയ്യിദ് ശിഹാബുദ്ദീൻ അമാനി, കെ ടി അബ്ദുറഷീദ് ഒടുങ്ങാക്കാട്, ഡോ. എം എസ് മുഹമ്മദ്,  സംബന്ധിച്ചു.
സോൺ ജനറൽ സെക്രട്ടറി ഉസ്മാൻ ഹിഷാമി വള്ളിയാട് സ്വാഗതവും സ്വാഗതസംഘം കൺവീനർ അബ്ദുല്ലത്തീഫ് സഖാഫി അണ്ടോണ നന്ദിയും പറഞ്ഞു.

ഇതിൻറെ മുന്നോടിയായി ആരംഭിച്ച നബി സ്നേഹ റാലി സയ്യിദ് സകരിയ്യ സഖാഫി ഫ്ലാഗ് ഓഫ് ചെയ്തു.

Post a Comment

Previous Post Next Post