തിരുവമ്പാടി:
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേർസ് അസോസിയേഷൻ (കെ. എസ്. എസ്. പി . എ ) തിരുവമ്പാടി മണ്ഡലം കമ്മറ്റി മണ്ഡലം സമ്മേളനവും ഓണാഘോഷവും നടത്തി. തിരുവമ്പാടി എം എൽ എ സി.കെ. കാസിം ഉൽഘാടനം ചെയ്തു. കെ.എസ് എസ്.പി എ തിരുവമ്പാടി മണ്ഡലം പ്രസിഡണ്ട് ജോൺസൺ പുത്തൂർ അധ്യക്ഷനായിരുന്നു. ജില്ലാ കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് മില്ലി മോഹൻ, കെ. എസ്. എസ്. പി. എ നിയോജക മണ്ഡലം പ്രസിഡണ്ട് ടി.ടി.റോയ് തോമസ്, സെക്രട്ടറി സുധാകരൻ കപ്യേടത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിതിൻ പല്ലാട്ട്, വൈസ് പ്രസിഡണ്ട് പി.ആർ. അജിത, സുന്ദരൻ എ പ്രണവം, ബോസ് ജേക്കബ്, അനിൽകുമാർ പൈക്കാട്ട്, ടി. ജെ. കുര്യാച്ചൻ, റോബർട്ട് നെല്ലിക്കാത്തെരുവിൽ, എം.എ.സൗദ, മുഹമ്മദ് ചാലിൽ, കെ.പി. സാദിക്കലി, കൃഷ്ണൻകുട്ടി കാരാട്ട്, കെ. മോഹൻദാസ്, കെ. ഐ. ലെയ്‌സമ്മ, ഡോ. പി.എ. മത്തായി എന്നിവർ ആശംസ പ്രസംഗം നടത്തി.
കെ.എസ്.എസ് പി .എ ജില്ലാ കമ്മറ്റി നടത്തിയ കലാ-കായിക മൽസരങ്ങളിൽ സമ്മാനാർഹരായ എ.എം. ബിന്ദുകുമാരി, കെ.ടി.ത്രേസ്യ, കെ.ഐ. ലെയ്‌സമ്മ എന്നിവർക്ക് ചടങ്ങിൽ എം.എൽ എ സി.കെ കാസിം ഉപഹാരങ്ങൾ നൽകി.
വിവിധ ഓണക്കാല പരിപാടികളോടും, വിഭവസമൃദ്ധമായ ഓണ സദ്യയും ഓണാഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. പുതിയ വർഷത്തെ കെ. എസ്.എസ്.പി.എ മണ്ഡലം ഭാരവാഹികളായി ഡോ. പി . എ മത്തായി(പ്രസിഡണ്ട്), സിബി കുര്യാക്കോസ് (സെക്രട്ടറി), ജോളി ജോസഫ് (ഖജാൻജി) എന്നിവരെ തെരഞ്ഞെടുത്തു.

إرسال تعليق