താമരശ്ശേരി: "ഖൽബിലുണ്ട് എന്റെ നബി" എന്ന ശീർഷകത്തിൽ എസ് വൈ എസ് സംസ്ഥാന വ്യാപകമായി സോൺ തലങ്ങളിൽ സംഘടിപ്പിക്കുന്ന
'സ്നേഹ ലോകം' നാളെ (ഞായറാഴ്ച) താമരശ്ശേരിയിൽ. വൈകിട്ട് 3 മണി മുതൽ താമരശ്ശേരി വ്യാപാര ഭവനിൽ വെച്ചാണ് സോൺ സ്നേഹലോകം നടക്കുന്നത്.
കേരള മുസ്ലിം ജമാഅത്ത് സോൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാരാടിയിൽ നിന്ന് ആരംഭിക്കുന്ന നബി സ്നേഹ റാലിയോടെ ആണ് സ്നേഹ ലോകത്തിന് തുടക്കമാകുന്നത്.
എൻ എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി, അബൂബക്കർ സഖാഫി വെണ്ണക്കോട്, അബ്ദുൽ റഷീദ് സഖാഫി കുറ്റ്യാടി വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തും.
7 മണിക്ക് നടക്കുന്ന താജുൽ ഉലമ അനുസ്മരണ ആത്മീയ സമ്മേളനത്തിന് സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി നേതൃത്വം നൽകും.
എസ് വൈ എസ് കോഴിക്കോട് സൗത്ത് ജില്ലാ വൈസ് പ്രസിഡണ്ട് സാബിത്ത് അബ്ദുല്ല സഖാഫി ആമുഖ പ്രഭാഷണം നടത്തും.
സയ്യിദ് സക്കരിയ അൽ ബുഖാരി, എം പി എസ് തങ്ങൾ മലപുറം, അബ്ദുള്ള കോയ തങ്ങൾ മലപുറം, സുലൈമാൻ സഖാഫി കുഞ്ഞുകുളം, ബിസി ലുക്മാൻ ഹാജി, സി മൊയ്തീൻകുട്ടി ഹാജി, ഹനീഫ മാസ്റ്റർ കോരങ്ങാട്, പോക്കർ ഹാജി താമരശ്ശേരി, മമ്മുണ്ണി മാസ്റ്റർ അണ്ടോണ, മുഹമ്മദലി കാവുംപുറം, അഹ്മദ് കുട്ടി ഹാജി, മൊയ്തീൻ മുസ്ലിയാർ അടിവാരം, സുലൈമാൻ മുസ്‌ലിയാർ കുഞ്ഞുകുളം,
കെടി അബ്ദുൽ റഷീദ് മാസ്റ്റർ ഒടുങ്ങാക്കാട്, സഫ് വാൻ സഖാഫി ചമൽ, ശുഹൈബ് സഖാഫി ഈങ്ങാപ്പുഴ തുടങ്ങിയ പ്രാസ്ഥാനിക നേതാക്കൾ സംബന്ധിക്കുമെന്ന് സ്വാഗതസംഘം ചെയർമാൻ അബ്ദുൽ ഗഫൂർ ബാഖവിയും ജനറൽ കൺവീനർ അബ്ദുല്ലത്തീഫ് സഖാഫിയും പത്രക്കുറിപ്പിൽ അറിയിച്ചു.

Post a Comment