ഓമശ്ശേരി: 'ഖൽബിലുണ്ട് എന്റെ നബി' എന്ന പ്രമേയത്തിൽ ഓമശ്ശേരി സോൺ സംഘടനാ കുടുംബം സംയുക്തമായി സംഘടിപ്പിച്ച 'നബി സ്നേഹ റാലി' വിശ്വാസികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.താഴെ ഓമശ്ശേരി അങ്ങാടിയിൽ നിന്ന് ആരംഭിച്ച റാലി മദ്ഹ് ഗീതങ്ങളുടെ അകമ്പടിയോടെയാണ് മുന്നേറിയത്. നഗരത്തിന് ആവേശമായി നീങ്ങിയ റാലി ഓമശ്ശേരി ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു.

കേരള മുസ്ലിം ജമാഅത്ത് ഓമശ്ശേരി സോൺ പ്രസിഡന്റ് സി. ഇബ്രാഹീം മുസ്‌ലിയാർ, സോൺ ഫിനാൻസ് സെക്രട്ടറി കരീം വാലയിൽ, സെക്രട്ടറി നാസർ തട്ടത്തിൻകടവ്, എസ്.വൈ.എസ് ഓമശ്ശേരി സോൺ പ്രസിഡന്റ് റഷീദ് അഹ്സനി പാലക്കുന്ന്, ജനറൽ സെക്രട്ടറി റഫീഖ് സഖാഫി മാട്ടുമണ്ണിൽ, കെ.സി. അബ്ദുൽ അസീസ് ദാരിമി, ഹുസൈൻ മദനി മാവുള്ളകുണ്ടം, ഒ.കെ. അബൂബക്കർ മുസ്‌ലിയാർ, അബ്ദുറഹ്മാൻ സഖാഫി അമ്പലക്കണ്ടി, വി.കെ. അബ്ദുറഹ്മാൻ മുസ്‌ലിയാർ, ടി.സി. അബ്ദുറസാഖ് സഖാഫി വെസ്റ്റ് വെണ്ണക്കോട്, കെ.എസ്. മൂസ തിരുവമ്പാടി തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി.

തുടർന്ന് നടന്ന സമാപന സംഗമത്തിൽ ശിഹാബുദ്ദീൻ സഖാഫി മലയമ്മ ആനുകാലിക വിഷയങ്ങളെ ആസ്പദമാക്കി സന്ദേശ പ്രഭാഷണം നടത്തി. കേരള മുസ്ലിം ജമാഅത്ത് ഓമശ്ശേരി സോൺ ജനറൽ സെക്രട്ടറി ഒ.എം. ബഷീർ സഖാഫി, എസ്.എസ്.എഫ് ഓമശ്ശേരി ഡിവിഷൻ പ്രസിഡന്റ് സ്വകിയുദ്ദീൻ അഹ്സനി നടമ്മൽപൊയിൽ സംസാരിച്ചു.

ഫോട്ടോ:
ഓമശ്ശേരി സോൺ നബി സ്നേഹ റാലിയുടെ സമാപന സംഗമത്തിൽ എസ് എസ് എഫ് ഓമശ്ശേരി ഡിവിഷൻ പ്രസിഡന്റ് സകിയുദ്ധീൻ അഹ്സനി കാമിൽ സഖാഫി സംസാരിക്കുന്നു.

Post a Comment

Previous Post Next Post