വേനപ്പാറ യുപി സ്കൂളിലെ ദേശീയ പ്രതിഭകളെ ആദരിക്കുന്ന പ്രതിഭാസംഗമം തിരുവമ്പാടി മലനാട് മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡൻ്റ് ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു.
ഓമശ്ശേരി :
അബാക്കസ് ദേശീയ മത്സര പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച 19 വിദ്യാർഥി പ്രതിഭകളെ സ്കൂളിൽ നടന്ന സ്വീകരണചടങ്ങിൽ വെച്ച് ആദരിച്ചു.
കോയമ്പത്തൂരിൽ വെച്ചു നടന്ന ദേശീയ പരീക്ഷയിൽ പങ്കെടുത്ത 13 കുട്ടികൾക്ക് ഒന്നാം റാങ്കും ഒരു വിദ്യാർഥിക്ക് 2-ാംറാങ്കും 2 പേർക്ക് 3-ാംറാങ്കും 3 വിദ്യാർഥികൾക്ക് 4-ാംറാങ്കുമാണ് ലഭിച്ചത്.
തിരുവമ്പാടി മലനാട് മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡൻ്റ് ബാബു പൈക്കാട്ടിൽ ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്ത് മെമൻ്റോകൾ നൽകി.
പിടിഎ പ്രസിഡൻ്റ് എ എം നജീബുദ്ദീൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ ജെയിംസ് ജോഷി സൊസൈറ്റി വൈസ് പ്രസിഡൻ്റ് റോബർട്ട് നെല്ലിക്കത്തെരുവിൽ
ഡയറക്ടർ ഹനീഫ ആച്ചപ്പറമ്പിൽ സെക്രട്ടറി പി എൻ പ്രശാന്ത്കുമാർ അധ്യാപകരായ പ്രഭുൽ വർഗീസ് ബിജുമാത്യു, സജ്ന സന്തോഷ് കുമാർ ,ശിൽപ ചാക്കോ, സി കെ ബിജില സ്കൂൾ ലീഡർ മിൻഹഫാത്തിമ എന്നിവർ പ്രസംഗിച്ചു.


إرسال تعليق