തിരുവമ്പാടി : ആൻസില്ലാ സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഇന്ത്യയിലെ സ്ഥാപകാംഗവും സാമൂഹിക സേവനരംഗത്ത് സജീവ സാന്നിധ്യവുമായിരുന്ന സിസ്റ്റർ ജോളി മാത്യു മൂങ്ങമാക്കൽ (84) നിര്യാതയായി.
ഒക്ടോബർ 17 ശനിയാഴ്ച രാവിലെ 9.30ന് തിരുവമ്പാടി ആൻസില്ലാ ഭവനത്തിൽ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് സേക്രഡ് ഹാർട്ട് ഫൊറോന ദേവാലയത്തിൽ അഭിവന്ദ്യ മാർ തോമസ് ഇലവനാൽ പിതാവിന്റെയും, താമരശ്ശേരി രൂപത വികാരി ജനറാൾ മോൺ. അബ്രഹാം വയലിലിന്റെയും കാർമികത്വത്തിൽ സംസ്കാരം നടക്കും.
മൂലമറ്റം, ഹൈദരാബാദ്, തിരുവമ്പാടി, തിരുവനന്തപുരം എന്നിവിടങ്ങളിലെ മഠങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. തിരുവമ്പാടി ആൻസില്ലാ ഭവന്റെ ആരംഭകാലം മുതൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനങ്ങളിലും വനിതാ ശാക്തീകരണത്തിലും ജീവിതനൈപുണ്യ പരിശീലനത്തിലും സജീവമായി ഇടപെട്ടിരുന്നു. നാഷണൽ ഓപ്പൺ സ്കൂളിന്റെ കാറ്ററിങ് പരിശീലന പരിപാടിയിലൂടെ തിരുവനന്തപുരത്തെ തീരദേശമേഖലയിലെ നിരവധി യുവതീയുവാക്കൾക്ക് സ്വയംപര്യാപ്തത കൈവരിക്കാൻ സഹായകമായ പ്രവർത്തനങ്ങൾ നടത്തി.
തൊടുപുഴ മൂങ്ങമാക്കൽ പരേതനായ റിട്ട. ആർ.ഡി.ഡി. എം.എം. മാത്യുവിന്റെയും അന്നക്കുട്ടി മാത്യുവിന്റെയും (കാര്യപ്പറമ്പ്) മകളാണ്.
സഹോദരങ്ങൾ: ജോമി മാത്യു (എറണാകുളം), ഫിലിപ്പ് മാത്യു (ഐ.സി. കോളേജ്, തൊടുപുഴ), ലില്ലി (മാറാമറ്റം), തോമസ് മാത്യു (എറണാകുളം), വിമല പീറ്റർ (കൈതക്കോട്), പൗളി ജോസ് ആലുക്കാരൻ (യു.എസ്.എ.), വിൻസന്റ് മാത്യു (കാനഡ), പരേതരായ റോയ് മാത്യു (ജർമ്മനി), ജൂലിയാന മാത്യു കിഴക്കേതോട്ടം (പൂഞ്ഞാർ).

إرسال تعليق