കൂടരഞ്ഞി കോവിലകത്തുംകടവ് ശ്രീ പോർക്കലി ഭഗവതിക്ഷേത്രത്തിൽ വിജയദശമി വിവിധ ആഘോഷപരിപാടികളോടെയും, വിശേഷ പൂജകളോടെയും സമുചിതമായി ആഘോഷിച്ചു.  വിദ്യാഭ്യാസ വിചക്ഷണൻ ഡോ.രൂപേഷ് നമ്പൂതിരി താമരക്കുളം പിഞ്ചുകുട്ടികളുടെ നാവിൽ തുമ്പിൽ ആദ്യാക്ഷരം കുറിച്ചു. വിശേഷ പൂജകളായ ഗണപതി ഹോമം, ഭഗവതിസേവ, സർവ്വൈസ്വര്യപൂജ, സരസ്വതീപുജ, പുസ്തകപൂജ എന്നിവക്ക് ക്ഷേത്ര മേൽശാന്തി പി.സി. സുധീഷ് കുമാർ കാർമ്മികത്വം വഹിച്ചു. വാഹന ആയുധപൂജകൾക്ക്  പി എസ് .അദ്വൈത് കൃഷ്‌ണ,  രാജീവ് ശാന്തി ചേളന്നൂർ, സന്ദീപ് ശാന്തി കാരപ്പറമ്പ്, ചന്ദ്രൻ ശാന്തി നടുവണ്ണൂർ എന്നിവർ നേതൃത്വം നൽകി. വിജയദശമി ആഘോഷങ്ങൾക്ക്ക്ഷേത്ര രക്ഷാധികാരികളായ സൗമിനി കലങ്ങാടൻ, സുന്ദരൻ എ പ്രണവം, അജയൻ വല്ല്യാട്ട് കണ്ടം, ഗിരീഷ് കൂളിപ്പാറ, പ്രസിഡണ്ട് ഷാജി കാളങ്ങാടൻ, സെക്രട്ടറി ദിനേഷ് കുമാർ അക്കരത്തൊടി, ക്ഷേത്രഭാരവാഹികളായ രാമൻകുട്ടി പാറക്കൽ, മനോജ് ചായംപുറത്ത്, രമണി ബാലൻ,  രാജൻകുന്നത്ത്, വിജയൻ പൊറ്റമ്മൽ, ഷൈലജ പള്ളത്ത്, ഇന്ദിര ചാമാടത്ത്, സുമതി പ്രദീപ്,  സജീവൻ ആലക്കൽ, പ്രദീപ് പള്ളത്ത്, രാധാകൃഷ്ണൻ കൊളപ്പാറക്കുന്ന്,    ഷാജി കോരല്ലൂർ, ബിന്ദു ജയൻ എന്നിവർ നേതൃത്വം നൽകി.


Post a Comment

أحدث أقدم