തിരുവമ്പാടി:
കേരളസർക്കാരിൻ്റെ നൂറ് ദിന കർമ്മപരിപാടിയിൽ കെ.എസ്.ആർ. ടി. സി യുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമവും, ജനോപകാരപ്രദവുമാക്കുക എന്നതും ഉൾപ്പെടുത്തിയിരുന്നു 2026 ജൂൺ, ജൂലെ മാസങ്ങളിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച കലക്ഷൻ നേടിയത് തിരുവമ്പാടി കെ.എസ്.ആർ.ടി.സി ഡിപ്പോയാണ്.
ഈ മികച്ച നേട്ടം കൈവരിക്കുന്നതിന് പരിശ്രമിച്ച തിരുവമ്പാടി ഡിപ്പോയിലെ ജീവനക്കാരെ തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മറ്റി അഭിനന്ദിച്ചു. ഇതിൻ്റെ ഭാഗമായി നടത്തിയ അനുമോദന ചടങ്ങ് ഡി. സി. സി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉൽഘാടനം ചെയ്തു. അനുമോദന ചടങ്ങിൽ വെച്ച് സ്തുത്യർഹമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത ഇൻസ്പെക്ടർ ഇൻ ചാർജ് പി.എ.ഷാജുവിനെ പൊന്നാട അണിയിച്ചും മൊമെൻറോ നൽകിയും ആദരിച്ചു.
തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് സുന്ദരൻ എ പ്രണവം അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജിതിൻ പല്ലാട്ട്, സി. എം. പി. സംസ്ഥാന കമ്മറ്റിയംഗം ടി.എം എ.ഹമീദ്, പഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ മനോജ് സെബാസ്റ്റ്യൻ വാഴേപ്പറമ്പിൽ, പഞ്ചായത്ത് മെമ്പർ മറിയാമ്മ ബാബു, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ ഹനീഫ ആച്ചപ്പറമ്പൻ, സുലൈഖ അടുക്കത്ത്, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ഷൈനി ബെന്നി, മണ്ഡലം കോൺഗ്രസ് കമ്മറ്റി ഭാരവാഹികളായ ഷിജു ചെമ്പനാനി, ലിസി സണ്ണി, റജി പുതുപ്പറമ്പിൽ, ബഷീർ ചൂരക്കാട്ട്, ബിനു പുതുപ്പറമ്പിൽ എന്നിവർ സംസാരിച്ചു.
അന മോദനചടങ്ങിന് ഡിപ്പോ ഇൻചാർജ് പി.എ.ഷാജു നന്ദി രേഖപ്പെടുത്തി.

إرسال تعليق