താമരശ്ശേരി :
കേരളോത്സവത്തിന്റെ ഭാഗമായി നവംബർ 15ന് രാവിലെ മുതൽ പരപ്പൻപൊയിലിൽ വെച്ച് നടത്തുന്ന കലാ മത്സരങ്ങളുടെ ഉദ്ഘാടനം പി കെ ഫിറോസ് എം എൽ എ നിർവഹിക്കും.
വിജയത്തിന് വേണ്ടി എ പി ഉസ്സൈൻ ചെയർമാനും എ സി ഗഫൂർ ജനറൽ കൺവീനറും, പി പി സി അബ്ദുള്ള ട്രഷററുമായി സ്വാഗതസംഘം രൂപീകരിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റസീന സിയാലി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സൗജ അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വൈ. പ്രസിഡന്റ് നവാസ് ഈർപ്പോണ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പി ഗിരീഷ് കുമാർ, മൈമൂന, ഹംസ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ നസീറ ഷരീഫ്, ബബിത, രത്നവല്ലി സി കെ , എന്നിവരും എം ടി അയൂബ്ഖാൻ, സി മുഹസിൻ, കെ സി താഹിർ, മുഹമ്മദ്കുട്ടി തച്ചറക്കൽ, കെ പി കൃഷ്ണൻ, എം പി അബ്ദുറഹിമാൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.

Post a Comment