തിരുവമ്പാടി: 
കല്ലുരുട്ടിയിലെ എസ് എം എ രോഗം ബാധിച്ച കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കുന്നതിന് വേണ്ടി തൊണ്ടിമ്മൽ ഗവ: എൽപി സ്കൂളിലെ കുട്ടികൾ സ്വരൂപിച്ച തുക ചികിത്സാ കമ്മിറ്റിക്ക് കൈമാറി.

 ശിശുദിനാഘോഷത്തിൻ്റെ ഭാഗമായാണ് ചികിൽസാ ഫണ്ട് കലക്ഷൻ നടത്തിയത്.

കല്ലുരുട്ടിയിലെ ചികിൽസാ സഹായ കമ്മിറ്റി ഓഫീസിൽ നടന്ന ഫണ്ട് കൈമാറ്റ ചടങ്ങിൽ പിടിഎ പ്രസിഡൻ്റ് സുരേഷ് തൂലിക, ഹെഡ്മിസ്ട്രസ് കെഎസ് രഹ്നമോൾ, സ്റ്റാഫ് സെക്രട്ടറി കെ അഹമ്മദ് ഷാഫി, എസ്ആർജി കൺവീനർ പിസ്മിന, ഫൈസൽ പുതുക്കുടി, വിദ്യാർത്ഥികളായ ഹൈസ സുമി, ജാനകി സി ടി, ഗായത്രി ആർ നായർ, അശ്വത് എം കെ എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post