കട്ടിപ്പാറ: 
എസ്.എം.എ. ബാധിച്ച മുന്ന് കുരുന്നുകൾക്ക് കാരുണ്യത്തിന്റെ കൈത്താങ്ങാകുവാൻ കട്ടിപ്പാറ പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗം തീരുമാനിച്ചു.

22/11/2026 ഞായർ കട്ടിപ്പാറ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും,വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ,വിവിധ സ്ക്വാഡുകളായി തിരിഞ്ഞ് ഗൃഹസന്ദർശനം നടത്തി ഫണ്ട് ശേഖരണം നടത്തുന്നതിനും,
ഫണ്ട് ശേഖരണവുമായി സഹകരിക്കുന്നതിന് അമ്പലങ്ങൾ, പള്ളികൾ, ചർച്ചുകൾ എന്നിവ വഴി നിർദേശം നൽകുന്നതിനും തീരുമാനിച്ചു.
27/11/2026 വെള്ളി ഉച്ചക്ക് ശേഷം പഞ്ചായത്തിലെ ആറ് കേന്ദ്രങ്ങളിൽ വിപുലമായ രീതിയിൽ ചായ സത്ക്കാരം നടത്തി ഫണ്ട് ശേഖരണം വിപുലപ്പെടുത്തുവാനും തീരുമാനമായി

കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡണ്ട് സജീന ടീച്ചർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നിലവിലെ കുരുന്നുകളുടെ രോഗാവസ്ഥയെപ്പറ്റിയും, അടിയന്തിരമായി ഫണ്ട് കണ്ടെത്തേണ്ടതിന്റെ ആവശ്യകതയും അവതരിപ്പിച്ച് ഓമശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് സൂപ്പർ സൗദ ടീച്ചർ ഉദ്ഘാടനം ചെയ്തു. പ്രേംജി ജെയിംസ് (വൈസ് പ്രസിഡണ്ട്), മിനിദാസ് (ചെയർപേഴ്സൺ, ഓമശ്ശേരി പഞ്ചായത്ത് ), ഷാഹിം ഹാജി (ചെയർമാൻ, കട്ടിപ്പാറ പഞ്ചായത്ത്), ജിൻസി തോമസ് (ബ്ലോക്ക് മെമ്പർ), ജനപ്രതിനിധികൾ,താര അബ്ദുറഹ്മാൻ ഹാജി,TC വാസു, മുഹമ്മദ് റിഫായത്ത്, PC തോമസ്, ഷാൻ മാസ്റ്റർ, സലീം പുല്ലടി,ബെസ്സി ടീച്ചർ, വാളേരി അബൂബക്കർ, ലത്തീഫ് കോറി,സനീഷ്  തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
യോഗത്തിന് പിന്തുണയുമായി വിവിധ രാഷ്ട്രീയ പാർട്ടിനേതാക്കൾ, ഘടക സ്ഥാപന മേധാവികൾ,വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകർ, മത മേധാവികൾ,കുടുംബാശ്രീ ഭാരവാഹികൾ,ആശ വർക്കർമാർ, ഹരിത കർമ്മസേന ഭാരവാഹികൾ,വ്യാപാരസംഘടന പ്രതിനിധികൾ, കെട്ടിട ഉടമ സംഘടന പ്രതിനിധികൾ, ക്ലബ്ബുകളുടെ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post