ഓമശ്ശേരി: അമ്പലക്കണ്ടി വിൻ പോയിന്റ് അക്കാദമി വിവിധ പരീക്ഷകളിലും മത്സരങ്ങളിലും മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. ഉന്നത വിജയം നേടിയ ഫൈഹ ഫാത്വിമക്ക് 1500 രൂപ ക്യാഷ് അവാർഡും നിയ നസ്റിന് 1000 രൂപ ക്യാഷ് അവാർഡും മറ്റ് വിദ്യാർത്ഥികൾക്ക് പ്രത്യേക ഉപഹാരങ്ങളും സമ്മാനിച്ചു.
വിൻ പോയിന്റ് അക്കാദമി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി അധ്യക്ഷത വഹിച്ചു. അബു മൗലവി അമ്പലക്കണ്ടി ഉദ്ഘാടനം ചെയ്തു. കോ-ഓർഡിനേറ്റർ ഡോ. യു. അബ്ദുൽ ഹസീബ്, സീതി ഷാബിൽ, ഹിഷാം, വി.കെ. റാബിയ എന്നിവർ സംസാരിച്ചു.
ഫോട്ടോ: അമ്പലക്കണ്ടി വിൻ പോയിന്റ് അക്കാദമിയിലെ വിദ്യാർത്ഥി പ്രതിഭകൾക്കുള്ള ഉപഹാരം ചെയർമാൻ യൂനുസ് അമ്പലക്കണ്ടി ഫൈഹ ഫാത്വിമക്ക് കൈമാറുന്നു.

Post a Comment