കൊടുവള്ളി: എസ്.കെ.എസ്.എസ്.എഫ് കൊടുവള്ളി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യൂണിറ്റ്, ക്ലസ്റ്റർ ഭാരവാഹികൾക്കായി 'ഖിയാദ' മേഖല ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു.
പ്രസിഡന്റ് അബ്ദുൽ ജലീൽ അശ്അരിയുടെ അധ്യക്ഷതയിൽ ചേർന്ന ക്യാമ്പ് സംസ്ഥാന കൗൺസിലർ മുസ്തഫ ഹുദവി ഉദ്ഘാടനം ചെയ്തു. മൗലിദ് പാരായണത്തിന് ശംവീൽ അശ്അരി നേതൃത്വം നൽകി . സംസ്ഥാന കൗൺസിലിലേക്കും ജില്ലയിലെ വ്യത്യസ്ത ഉപസമിതികളിലേക്കും തിരഞ്ഞെടുക്കപ്പെട്ടവർക്കുള്ള ഉപഹാര സമർപ്പണവും നടന്നു .
സമസ്തയുടെ ആദർശവും ഉപഘടകങ്ങളും എന്ന വിഷയത്തിൽ റാഷിദ് ഫൈസി മർജാനിയും സംഘാടനം എന്ന വിഷയത്തിൽ അജ്സൽ അസ്ലമിയും സെഷനുകളെടുത്തു.
ജാഫർ മാസ്റ്റർ, ഹാരിസ് പറക്കുന്ന്, ജിംഷാദ് അഹമ്മദ് ,ഷഫീഖ് ഹസനി കരീറ്റിപ്പറമ്പ് , സാബിത് കിഴക്കോത്ത്, സിദ്ധീഖ് റഹ്മാനി , ജംഷിദ് പനക്കോട് , സിദ്ധീഖ് ഹസനി , താജുദീൻ, സിദ്ധീഖ് ഫൈസി , സുറാഖത്ത് കരീറ്റിപ്പറമ്പ്, ഫായിസ് കരീറ്റിപ്പറമ്പ് , അജ്മൽ മണ്ണിൽകടവ് , ശാഫി കളരാന്തിരി , ഇർഷാദ് വാഫി , റാഷിദ് അബ്ദുൽ ഹക്കീം, റിയാസ് വഴിക്കടവ്, റാഫി മാനിപുരം, റഷീദ് പാലകുറ്റി തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment