തിരുവമ്പാടി: പുല്ലൂരാംപാറ ,
എസ് എം എ ബാധിതരായ കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കായുള്ള ധനസമാഹരണ യജ്ഞത്തിൽ പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യുപി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും പങ്കാളികളായി.
വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് സമാഹരിച്ച ഒന്നേകാൽ ലക്ഷം രൂപ സ്കൂൾ ഹെഡ്മിസ്ട്സ് സിസ്റ്റർ ലിൻസി തോമസ് എം എൽ എ സി കെ കാസിമിന് കൈമാറി.
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട്, വാർഡ് മെമ്പർ ജോഷി പുല്ലുകാട്ട് പിടിഎ പ്രസിഡന്റ് സോണി മണ്ഡപത്തിൽ, എസ് എം എ ധനസമാഹരണ കമ്മിറ്റി മെമ്പർമാരായ ബോസ് ഫ്രാൻസിസ്, ജിജി രാജീവ്, സ്കൂൾ സീനിയർ അസിസ്റ്റന്റ് അബ്ദുൾ റഷീദ് തുടങ്ങിയവർ സന്നിഹിതരായി.
കൊച്ചുകൊച്ചു സമ്പാദ്യവും കാശുകുടുക്കയും സഞ്ചയിക സമ്പാദ്യപദ്ധതിയിലെ നിക്ഷേപവുമെല്ലാം സ്വമേധയാ സംഭാവന ചെയ്ത് കുട്ടികൾ കാരുണ്യത്തിന്റെ വലിയ മാതൃകയായി.

Post a Comment