തിരുവമ്പാടി:
തിരുവമ്പാടിയിലെ പാരലൽ കോളേജ് പോലീസ് വെടിവെപ്പു കേസിൻ്റെ മുപ്പത്തിയഞ്ചാം വാർഷികത്തിൽ, കള്ളക്കേസിൽ പ്രതിയാക്കപ്പെട്ട്, ജയിൽവാസം അനുഷ്ഠിച്ചവർ ഒത്തുകൂടി.
തിരുവമ്പാടിയിലെ മത്തായി ചാക്കോ സ്മൃതിയിലായിരുന്നു, ജയിൽ ജീവിതവും പോലീസ് മർദ്ദനവുമായ, അനുഭവങ്ങൾ പങ്കിടുവാനായി അവർ ഒത്തുകൂടിയത് .
1991 നവംബർ 27-നായിരുന്നു കേസിന്നാസ്പദമായ പോലീസ് വെടിവെപ്പും ലാത്തിച്ചാർജും തിരുവമ്പാടിയിലും പരിസരത്തും ഉണ്ടായത് .
പാരലൽ കോളേജ് വിദ്യാർത്ഥികളുടെ യാത്രാ സൗജന്യം നീക്കം ചെയ്യാനും പാരലൽ വിദ്യാർത്ഥികൾക്ക്, യൂണിവേർസിറ്റി സർട്ടിഫിക്കറ്റിൽ , തിരിച്ചു വ്യത്യാസം ചെയ്യാനുമുള്ള അന്നത്തെ സംസ്ഥാന സർക്കാർ തീരുമാനത്തെ വിദ്യാർത്ഥി സമരത്തിലൂടെ ചെറുത്തുതോൽപ്പിക്കുകയായിരുന്നു. ഈ സമരത്തിലൂടെ .
സംസ്ഥാന വ്യാപകമായി നടന്ന, മാസങ്ങൾ നീണ്ടുനിന്ന ആ സമരം, തിരുവമ്പാടി സംഭവത്തോടെ, സർക്കാർ പിൻവലിക്കാൻ നിർബന്ധിതമാവുകയായിരുന്നു.
വിവിധ പഞ്ചായത്തുകളിൽ നിന്നായി, കൂടിയിരുപ്പിനെത്തിയവർ, അവരവർ നേരിട്ട പോലീസ് പീഢനങ്ങൾ വിവരിക്കുകയുണ്ടായി .
കേസിലെ ഒന്നാം പ്രതിയായിരുന്ന ജോളി ജോസഫ്, സി. ഗണേഷ് ബാബു, ജോർജ് വർക്കി, ഈ. ജനാർദ്ദനൻ, തോംസൺ കൂമ്പാറ, ഏ.കെ. അഹമ്മത് കുട്ടി, സ്മിതാ ബാബു, ബീരാൻ പാമ്പിഴ ഞ്ഞപാറ, പി.കെ തങ്കച്ചൻ , കെ സദാനന്ദൻ തുടങ്ങിയവർ അനുഭവങ്ങൾ പങ്കുവെച്ചു.
മലയോര മേഖലയുടെ ചരിത്രത്തിൽ, ഇതുവരെയുണ്ടാകാത്ത പോലീസ് കിരാത വാഴ്ച്ചയായിരുന്നു - സംഭവത്തെ തുടർന്ന് തിരുവമ്പാടിയിലും പരിസരപ്രദേശങ്ങളിലും അരങ്ങേറിയത്.
യാതൊരു പ്രകോപനങ്ങളുമില്ലാതെ, റോഡു സൈഡിലുള്ള വീടുകളിലെല്ലാം ആയുധധാരികളായ പോലീസ് കയറി, സ്ത്രീകളെയും കുട്ടികളെയും മർദ്ദിക്കുകയും
കണ്ണിൽ കണ്ട വീട്ടുസാധനങ്ങളെല്ലാം തച്ചുതകർക്കുകയുമായിരുന്നു.

Post a Comment