മുക്കം: തൃക്കുടമണ്ണ ശിവക്ഷേത്ര ത്തിലെ ശിവരാത്രി ഉത്സവം കൊടിയേറി.
ശിവരാത്രി ഉത്സവം 18 ന് നടക്കും.
അഗസ്ത്യൻമൂഴിയിലെ തിരുവഞ്ചൂഴി ദേവി ക്ഷേത്രത്തിൽ നിന്നുള്ള വരവാഘോഷം മുക്കം ആലിൻചുവട് ചുറ്റി തൃക്കുടമണ്ണ ക്ഷേത്ര സന്നിധിയിലെത്തിയ തോടെയായിരന്നു കൊടിയേറ്റം.


കിഴക്കുംപാട്ട് ഇല്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാടിന്റെയും 
മാവത്തടത്തിൽ നാരായണൻ നമ്പൂതിരിപ്പാടിന്റെയും
കാർമികത്വത്തി ലായിരുന്നു കൊടിയേറ്റം. 

നിശ്ചല ദൃശ്യങ്ങളും ബാൻഡ് വാദ്യമേളങ്ങളും കൊടിയേറ്റ വരവാഘോഷത്തിന് മാറ്റ് കൂട്ടി.

ഉത്സവ കമ്മിറ്റി ചെയർമാൻ സുകുമാരൻ ഇരുൾ കുന്നുമ്മൽ, ജനറൽ കൺവീനർ വിജയൻ നടുത്തൊടുകയിൽ, പ്രസിഡന്റ് രാജേഷൻ വെള്ളാരം കുന്നത്ത്, ക്ഷേത്രം ജനറൽ സെക്രട്ടറി സജീഷ് വായലത്ത്, ട്രഷറർ വിവേക് പാലിയിൽ, ചന്ദ്രൻ കരുവാരായിൽ, മിനി മോഹനൻ കുണ്ടാറ്റുമണ്ണിൽ, ഷൈലജ നാരങ്ങാളി, രവി മരശാല, സുധാകരൻ പണിക്കർ കൊളത്തും മീത്തൽ എന്നിവർ നേതൃത്വം നൽകി. 
15 ന് മഹാരുദ്രാഭിഷേകം നടത്തും.

Post a Comment

Previous Post Next Post