യൂജിസി യുടെ നാക് എ ഗ്രേഡ് സർട്ടിഫിക്കറ്റ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അൽഫോൻസ കോളേജിന് സമർപ്പിക്കുന്നു.


തിരുവമ്പാടി: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ അറിവു തേടുന്ന സ്ഥാപനങ്ങളല്ല അറിവ് ഉൽപ്പാദിപ്പിക്കുന്ന സ്ഥാപനങ്ങളായി മാറണമെന്ന് പൊതു മരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു . തിരുവമ്പാടി അൽഫോൻസാ കോളേജിലെ ഏകദിന ദേശീയ സെമിനാറിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്രഡിറ്റേഷനിൽ എ ഗ്രേഡ് നേടിയ  കോളേജിന് നാക് ന്റെ സർട്ടിഫിക്കറ്റും അദ്ദേഹം സമർപ്പിച്ചു. ചടങ്ങിൽ താമരശ്ശേരി രൂപതാധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനി അധ്യക്ഷനായി.തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫ് ഡെലഗേറ്റുകൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
      ദേശീയ സെമിനാർ രാവിലെ കാലിക്കറ്റ് സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ.  എം കെ.ജയരാജ്  ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസത്തിന്  ക്രിസ്റ്റ്യൻ മിഷനറികൾ നൽകിയ സംഭാവനകൾ ശ്ലാഘനിയമാണെന്ന് വൈസ് ചാൻസലർ അഭിപ്രായപ്പെട്ടു.
നിരവധി യൂണിവേഴ്സിറ്റി കോളേജുകളുള്ള രാജ്യത്ത് നിലവാരമുള്ള സംയോജിത സ്പെഷ്യലൈസേഷനുകൾക്കുള്ള സ്ഥാപനങ്ങൾ ഇല്ല . ബഹുവിഷയ പഠനരീതി ഇന്ത്യയിലെങ്ങും ആരംഭിച്ചു വരികയാണ്.  ചുരുങ്ങിയ കാലയളവിൽ അൽഫോൻസ കോളേജ് തിരുവമ്പാടി നാക്ക് (നാഷണൽ അസസ്മെന്റ് ആന്റ് അക്രെഡിറ്റേഷൻ കൗൺസിൽ ) ന്റെ  എ ഗ്രേഡ് നേടിയത് അഭിമാനകരമാണെന്നും  അദ്ദേഹം പറഞ്ഞു.
  റിട്ടയേർഡ് അഡീഷണൽ ചീഫ് സെക്രട്ടറി ജെയിംസ് വർഗീസ് ഐ എ എസ്, കേരളാ കേന്ദ്ര സർവ്വകലാശാല പ്രൊഫസർ ഡോ അമൃത് ജി കുമാർ, പൊന്നാനി എം ഇ എസ് കോളേജ്   ഐ ക്യു സി കോർഡിനേറ്റർ, ലിംസീർ അലി പി എ,  ഡോ റേജസ് ജോൺ (കോഴിക്കോട് ഗവൺമെൻ്റ് ടീച്ചർ എജുക്കേഷൻ കോളേജ്) എന്നിവർ പ്രബന്ധങ്ങളവതരിപ്പിച്ചു. 


രാവിലെ നടന്ന ഉദ്ഘാടന ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ.കെ.വി.ചാക്കോ സ്വാഗതം പറഞ്ഞു.
താമരശ്ശേരി രൂപത വികാരി ജനറാൾ  മോൺ. ജോൺ ഒറവങ്കകര അധ്യക്ഷനായ പരിപാടിയിൽ അൽഫോൻസ കോളേജ് മാനേജർ സ്കറിയമങ്ങരയിൽ,വൈസ് പ്രിൻസിപ്പൽ ഫാ.ഷെനീഷ് അഗസ്റ്റിൻ, പ്രോഗ്രാം കോഡിനേറ്റർ ഡോ.ജയിംസ് പോൾ, കോളേജ് യൂണിയൻ ചെയർമാൻ ഷോൺ തങ്കച്ചൻ 
എന്നിവർ സംസാരിച്ചു.

വിവിധ കോളേജുകളിൽ നിന്നും ഹൈയർ സെക്കണ്ടറി സ്കൂളുകളിൽ നിന്നുമായി നൂറോളം പേരും കോളേജ് വിദ്യാർത്ഥികളും സെമിനാറിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post