ഓമശ്ശേരി: സംഘ്പരിവാർ ഫാഷിസം രാജ്യത്തെ ഭയാനകമായി മുറിപ്പെടുത്തുകയാണെന്നും അധികാരത്തിന്റെ ഹുങ്കിൽ ഭരണകൂട ഭീകരത സൃഷ്ടിക്കുകയാണെന്നും മതേതര സമൂഹം ഇതിനെതിരിൽ ഉറക്കെ ശബ്ദിക്കണമെന്നും ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി വി.കെ.ഹുസൈൻ കുട്ടി അഭിപ്രായപ്പെട്ടു.
ബി.ജെ.പി.ഭരിക്കുന്ന കേന്ദ്രവും കമ്മ്യൂണിസ്റ്റ് പാർട്ടി ഭരിക്കുന്ന സംസ്ഥാനവും വിമർശനങ്ങളെ ഭയക്കുകയാണെന്നും എതിർസ്വരങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങൾ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.
അമ്പലക്കണ്ടി എട്ടാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച കീപ്പോര് ഏരിയാ സംഗമം നെച്ചൂളി ശംസുദ്ദീന്റെ വീട്ടങ്കണത്തിൽ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രസിഡണ്ട് അബു മൗലവി അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതിയംഗം റഫീഖ് കൂടത്തായി മുഖ്യ പ്രഭാഷണം നടത്തി.പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.കെ.അബ്ദുല്ലക്കുട്ടി,ഗ്രാമപഞ്ചായത്ത് വികസന സ്ഥിരം സമിതി അദ്ധ്യക്ഷൻ യൂനുസ് അമ്പലക്കണ്ടി,ടൗൺ മുസ്ലിം ലീഗ് പ്രസിഡണ്ട് നെച്ചൂളി മുഹമ്മദ് ഹാജി,നെച്ചൂളി അബൂബക്കർ കുട്ടി ആരങ്കോട്,വാർഡ് മുസ്ലിം ലീഗ് ഭാരവാഹികളായ പാറങ്ങോട്ടിൽ മുഹമ്മദ് ഹാജി പുത്തൂർ,പി.അഹമ്മദ് കുട്ടി,അബ്ദു കൊയിലാട്ട്,പഞ്ചായത്ത് യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് പി.പി.നൗഫൽ,പഞ്ചായത്ത് എം.എസ്.എഫ്.പ്രസിഡണ്ട് യു.കെ.ഷാഹിദ് എന്നിവർ സംസാരിച്ചു.എം.എം.ഇബ്രാഹീം മുസ്ലിയാർ പ്രാർത്ഥന നടത്തി.ജന:സെക്രട്ടറി പി.അബ്ദുൽ മജീദ് മാസ്റ്റർ സ്വാഗതവും സെക്രട്ടറി ഡോ:കെ.സൈനുദ്ദീൻ നന്ദിയും പറഞ്ഞു.
വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി സംഘടനാ ശാക്തീകരണത്തിന്റെ ഭാഗമായാണ് ഏരിയാ സംഗമങ്ങൾ സംഘടിപ്പിക്കുന്നത്.ജാറം കണ്ടി,കീപ്പോര് ഏരിയാ സംഗമങ്ങൾ ബഹുജന സാന്നിദ്ധ്യം കൊണ്ട് ശ്രദ്ദേയമായിരുന്നു.ഉൽപ്പം കണ്ടി ഏരിയാ സംഗമം റമദാന് ശേഷം നടക്കും.
إرسال تعليق