തൃശൂര്‍:
തൃശൂര്‍ നാട്ടികയില്‍ വാഹനാപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു. കൊടൈക്കനാലില്‍ വിനോദയാത്ര പോയി മടങ്ങുകയായിരുന്ന സംഘത്തിന്‍റെ കാറും ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം.
മലപ്പുറം തിരൂര്‍ സ്വദേശികളാണ് മരിച്ചത്.
മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ഇന്ന് പുലർച്ചെ നാലോടെയാണ് അപകടം.
എതിരെ വന്ന ചരക്കു ലോറിയുമായാണ് കാർ കൂട്ടിയിടിച്ചത്. അപകടത്തിൽ കാർ പൂർണമായും തകർന്നു. കാറിനുള്ളിൽ കുടുങ്ങിയ യാത്രക്കാരെ നാട്ടുകാരാണ് പുറത്തെടുത്തത്.
إرسال تعليق