കോടഞ്ചേരി:
സംസ്ഥാന സർക്കാരിന്റെ നികുതി കൊള്ളക്കെതിരെ ഐക്യ ജനാധിപത്യ മുന്നണി കോടഞ്ചേരി മണ്ഡലം കമ്മിറ്റി കരിദിനം ആചരിച്ച് പകൽ പന്തം തെളിച്ചു പ്രതിഷേധ പ്രകടനവും പ്രതിഷേധ സംഗമവും നടത്തി.
പെട്രോൾ ഡീസൽ വില വർദ്ധനവ്, ഭൂമിയുടെ ന്യായവില വർദ്ധനവ്, നിത്യോപയോഗ സാധനങ്ങളുടെ അനിയന്തരമായി വിലക്കേറ്റം ഉണ്ടാക്കുന്ന നികുതി വർദ്ധനവ് സാധാരണക്കാർക്കെതിരെ ഉള്ള സർക്കാരിന്റെ നികുതി കൊള്ളയിൽ പ്രതിഷേധിച്ചായിരുന്നു കരി ദിനാചരണം.
യുഡിഎഫ് തിരുവമ്പാടി നിയോജകമണ്ഡലം ചെയർമാൻ കെ ടി മൻസൂർ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു.
യുഡിഎഫ് ചെയർമാൻ ഫ്രാൻസിസ് ചാലിൽ അധ്യക്ഷത വഹിച്ചു, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സണ്ണി കാപ്പാട്ട് മല, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ്, യുഡിഎഫ് കൺവീനർ ജോർജ് എം, തോമസ്, ജോബി ജോസഫ്, ചിന്നാ അശോകൻ, വിൻസെന്റ് വടക്കേമുറിയിൽ,റോയ് കുന്നപ്പള്ളി, ലിസി ചാക്കോ, അന്നക്കുട്ടി ദേവസ്യ, ആന്റണി നീർവേലി, ജോബി ഇലന്തൂർ, ജയ്സൺ മേനാങ്കുഴി, ജോസ് പൈക, ബാബു പട്ട രാട്,ജോസഫ് ആലവേലി, ലൈജു അരീപ്പറമ്പിൽ,കുമാരൻ കരിമ്പിൽ, ബൈജു കിഴക്കേടത്ത്, ബേബി വളയത്തിൽ, തമ്പി പറ കണ്ടത്തിൽ എന്നിവർ പ്രസംഗിച്ചു.
Post a Comment