തിരുവമ്പാടി: ഗ്രാമപഞ്ചായത്തിലെ 14-ാം വാർഡിൽ വില്ലേജ് ഓഫീസിൻ്റെ വിളിപ്പാടകലെ വാട്ടർ അതോറിറ്റിയുടെ കൈവശമുള്ള ഭൂമിയിൽ കോൺഗ്രസ് ഓഫീസ് നിർമ്മിക്കാൻ അനുമതി നൽകി തിരുവമ്പാടി ഗ്രാമപഞ്ചായത്ത്.
1985-90 കാലഘട്ടത്തിൽ കുന്നമംഗലം ബ്ലോക്ക്മായി ബന്ധപ്പെട്ട് തിരുവമ്പാടി പഞ്ചായത്തിൽ നടപ്പാക്കിയ നിരവധി കുടിവെള്ള പദ്ധതികളിൽ ഒന്നായിരുന്നുപ്രസ്തുത സ്ഥലത്ത് നിർമ്മിച്ച കിണർ മണ്ണിട്ട് നികത്തിയാണ് പഞ്ചായത്തിൻ്റെ അനുമതിയോടെ കോൺഗ്രസ് മണ്ഡലം കമ്മറ്റി ഓഫീസിൻ്റെ തറക്കല്ലിടൽ നടന്നത്.
ഈ കുടിവെള്ള പദ്ധതിയെ സംബന്ധിച്ച് 19-07-2003 ലെ വാർത്ത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
പ്രസ്തുത സ്ഥലം വീണ്ടെടുത്ത് സർക്കാരിൽ നിക്ഷിപ്തമാക്കമെന്നും സർക്കാർ ഭൂമി അനതികൃതമായി കൈയ്യേറി നിർമ്മിക്കുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കണമെന്നും ഡി വൈ എഫ് ഐ തിരുവമ്പാടി ഈസ്റ്റ് മേഖല കമ്മറ്റി അധികൃതരോട് ആവശ്യപ്പെട്ടു.
അജയ് ഫ്രാൻസിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജിബിൻ പി.ജെ, നിസാർ സി എം, മെവിൻ പി സി, ജിനീഷ് റ്റി.ടി എന്നിവർ സംസാരിച്ചു.
Post a Comment