ബസ് കാത്തിരിപ്പു കേന്ദ്രം മണ്ണിനടിയിലായിട്ട് 5 വർഷം ഒരു നടപടിയും സ്വീകരിക്കാതെ അധികൃതർ


കോടഞ്ചേരി : തമ്പലമണ്ണ;
കൈതപ്പൊയിൽ – അഗസ്ത്യൻമൂഴി റോഡ് നവീകരണത്തിന്റെ ഭാഗമായി റോഡ് മണ്ണിട്ട് ഉയർത്തിയപ്പോൾ തമ്പലമണ്ണ ബസ് കാത്തിരിപ്പ് കേന്ദ്രം റോഡിന് അടിയിലായി. 

ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്കു കയറാനുള്ള സൗകര്യം പോലും ഇല്ലാതായി. തമ്പലമണ്ണ പാലത്തിനു സമീപത്തുള്ള തോണിപ്പാറ ജംക്‌ഷനിലെ ബസ് കാത്തിരിപ്പു കേന്ദ്രമാണു 5 വർഷമായി തുടർ നടപടിയില്ലാതെ അനാഥമായി കിടക്കുന്നത്.

വർഷങ്ങൾക്ക് മുൻപു തോണിപ്പാറ കുടുംബം സൗജന്യമായി നൽകിയ സ്ഥലത്താണ് പഞ്ചായത്ത് കോൺക്രീറ്റ് ബസ് കാത്തിരിപ്പു കേന്ദ്രം പണിതത്.

റോഡ് നവീകരണത്തിന്റെ ഭാഗമായി ബസ് കാത്തിരിപ്പ് കേന്ദ്രം ഉപയോഗ ശൂന്യമായതിനാൽ അതേ സ്ഥലത്ത് പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രം പൊതുമരാമത്ത് വകുപ്പ് നിർമിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് ഭരണ സമിതി പ്രമേയം പാസാക്കുകയും റോഡ് നിർമാണ ഏജൻസിയായ കിഫ്ബിക്ക് അപേക്ഷ സമർപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി പറഞ്ഞു.

Post a Comment

Previous Post Next Post