വത്തിക്കാൻ സിറ്റി∙ പശ്ചിമേഷ്യൻ സംഘർഷങ്ങളുെട പശ്ചാത്തലത്തിൽ സമാധാന ആഹ്വാനവുമായി ഫ്രാൻസിസ് മാർപാപ്പ. വിശ്വാസികൾ സമാധാനത്തിന്റെ പക്ഷമായിരിക്കണമെന്ന് മാർപാപ്പ പറഞ്ഞു. സമാധാനത്തിനായി പ്രാർഥനയും സമർപ്പണവും നൽകണം. മാനുഷിക ദുരന്തം ഒഴിവാക്കാൻ സാധ്യമായതെല്ലാം ചെയ്യണം. ആയുധങ്ങളെ നിശബ്ദമാക്കൂ, സമാധാനത്തിനായി ശബ്ദിക്കൂ എന്നും മാർപാപ്പ പറഞ്ഞു. ഒക്ടോബർ 27 പ്രാർഥനാദിനമായി ആചരിക്കാനും മാർപാപ്പ ആഹ്വാനം ചെയ്തു. 

ഇസ്രയേൽ–ഹമാസ് ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ ഗാസയിൽ ഉപരോധം നേരിടുന്നവരെ സഹായിക്കാൻ മാനുഷിക ഇടനാഴി തുറക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ ആവശ്യപ്പെട്ടിരുന്നു. 

ഹമാസ് ബന്ദികളാക്കിയ ഇസ്രയേലികളെ വിട്ടയയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. 

Post a Comment

Previous Post Next Post