വേളങ്കോട്: 
സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഗാന്ധിയൻ  ദർശനവും മാറുന്ന യുവതയും എന്ന ആശയം മുൻനിർത്തിക്കൊണ്ട് തുറന്ന സംവാദം സംഘടിപ്പിച്ചു.

മുതിർന്ന പൗരനും,  വേളങ്കോട് നിവാസിയും,  ഗാന്ധിയനും, സാമൂഹിക പ്രവർത്തകനുമായ  പൗലോസ് ചെമ്പാട്ട് സ്കൗട്സ്, ഗൈഡ്സ് വിദ്യാർത്ഥികളുമായി സംവദിച്ചു.

വിദ്യാർത്ഥികളിൽ ചരിത്ര അവബോധം സൃഷ്ടിക്കുന്നതിനും ദേശസ്നേഹം വളർത്തുന്നതിനും പ്രസ്തുത സംവാദം ഏറെ സഹായിച്ചു.

 പ്രിൻസിപ്പാൾ സ്വാഗതം ആശംസിക്കുകയും സ്കൂൾ മാനേജ്മെൻറ് പ്രതിനിധിയും അധ്യാപികയുമായ സിസ്റ്റർ സുധർമ എസ് ഐ സി ആശംസകൾ അറിയിക്കുകയും ചെയ്തു.

 സ്കൗട്ട് മാസ്റ്റർ ജിൻസ് ജോസ്, ഗൈഡ് ക്യാപ്റ്റൻ ഗ്ലാഡിസ്. പി. പോൾ എന്നിവർ ചർച്ചയ്ക്ക് നേതൃത്വം നൽകി.

Post a Comment

أحدث أقدم