ഓമശ്ശേരി : 
അൽ ഇർശാദ് സ്ഥാപനങ്ങൾ സംയുക്തമായി സംഘടിപ്പിച്ച ഗ്രാൻഡ് മീലാദ് കോൺഫറൻസ് പ്രൗഢമായി സമാപിച്ചു. 

രാവിലെ 10 മണിക്ക് പതാക ഉയർത്തലോടെ ആരംഭിച്ച പരിപാടികൾ രാത്രി ഇശൽ വിരുന്നോടെയാണ് അവസാനിച്ചത്.

പതാക ഉയർത്തലിന് അൽ ഇർശാദ് ജനറൽ സെക്രട്ടറി ഹുസൈൻ മേപ്പള്ളി നേതൃത്വം നൽകി. തുടർന്ന്  നടന്ന ഗ്രാൻഡ് മൗലിദ് സദസ്സിന് ആത്മീയ അനുഭൂതി പകർന്നു നൽകുന്നതായിരുന്നു.
      രാവിലെ പതിനൊന്ന് മണിക്ക് നടന്ന ഉദ്ഘാടന സംഗമത്തിന് എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷനും ഐ എ എം ഇ സംസ്ഥാന പ്രസിഡണ്ടുമായ സയ്യിദ് തുറാബ് അസ്സഖാഫി നേതൃത്വം നൽകി. തങ്ങളുടെ ദുആയും നസീഹത്തും സദസിന്റെ മനം കുളിർപ്പിക്കുന്നതായിരുന്നു. അൽ ഇർശാദ് സെക്രട്ടറി ഹുസൈൻ മേപ്പള്ളി സംഗമം ഉദ്ഘാടനം ചെയ്തു. ദഅവാ കോളേജ് പ്രിൻസിപ്പാൾ ഇബ്രാഹിം സഖാഫി താത്തൂർ സന്ദേശ പ്രഭാഷണം നടത്തി.അൽ ഇർശാദ് ദഅവാ സെക്രട്ടറി ഒ.എം ബഷീർ സഖാഫി അദ്ധ്യക്ഷം വഹിച്ചു. മീലാദ് കോൺഫറൻസ് സ്വാഗത സംഗം ചെയർമാൻ അസ്‌ലം സിദ്ധീഖി സ്വാഗതവും ജനറൽ കൺവീനർ അബ്ദുസ്സലാം സുബ്ഹാനി നന്ദിയും പറഞ്ഞു.അൽ ഇർശാദ് ട്രഷറർ അൻസാരി മുഹമ്മദ് ഹാജി, അൽ ഇർശാദ് സെൻട്രൽ സ്കൂൾ പ്രിൻസപ്പൽ P C അബ്ദുറഹ്മാൻ, അൽ ഇർശാദ് ഹൈ സ്കൂൾ പ്രിൻസപ്പൽ ജൗഹർ, അഡ്മിനിസ്ട്രേറ്റർ മൻസൂർ അലി സംബന്ധിച്ചു.തുടർന്ന് ദഅവാ കോളേജ് വിദ്യാർത്ഥികൾ തയ്യാറാക്കിയ  തിരുനബി പ്രമേയമായ ഡോക്യുമെൻററിയുടെ പ്രദർശനവും നടന്നു. ഡോക്യുമെൻററി ഉള്ളടക്കം കൊണ്ടും ക്രിയേറ്റിവിറ്റി കൊണ്ടും ഏറെ മികച്ചുനിന്നു.


      ഉച്ചക്ക് നടന്ന ഭക്ഷണ വിതരണത്തിൽ അൽ ഇർഷാദ് സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ, സ്റ്റാഫ് അംഗങ്ങൾ, മാനേജ്മെൻറ് പ്രതിനിധികൾ, രക്ഷിതാക്കൾ , നാട്ടുകാർ അടക്കം രണ്ടായിരത്തിലേറെ പേർ പങ്കെടുത്തു. രണ്ടുമണിക്ക് നടന്ന ഇശൽ വിരുന്നിന് ത്വാഹാ തങ്ങൾ പൂക്കോട്ടൂർ , ഷെഹിൻ ബാബു ,  നാസിഫ് കാലിക്കറ്റ് തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് വ്യത്യസ്ത സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറി.  ദഫ്  അറബനമുട്ട് എന്നിവ പരിപാടിയുടെ മുഖ്യ ആകർഷണങ്ങളായിരുന്നു.  രാത്രി ഇശൽ നൈറ്റോടെ   പരിപാടികൾ അവസാനിച്ചു.

Post a Comment

أحدث أقدم