റോബിൻ ബസിന് ഇന്നും പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്. പെർമിറ്റ് ലംഘനം ചൂണ്ടികാട്ടി തൊടുപുഴ കരിങ്കുന്നത്ത് നടന്ന പരിശോധയിലാണ് പിഴ ചുമത്തിയത്. 7500 രൂപ പിഴയടക്കേണ്ട നിയമലംഘനമാണെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി. തൊടുപുഴയിൽ നാളെയും പരിശോധനയുണ്ടാവുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. 

മോട്ടോർ വാഹന വകുപ്പുമായി ഏറ്റമുട്ടൽ പ്രഖ്യാപിച്ച് ശ്രദ്ധ നേടിയ റോബിൻ ബസ് ഇന്നലെ കോയമ്പത്തൂരിലേക്കുള്ള സർവീസ് തുടങ്ങിയശേഷം നാലു തവണയാണ് എംവിഡി തടഞ്ഞത്. കേരളത്തിൽ 37,000 രൂപയും തമിഴ്‌നാട്ടിൽ 70,410 രൂപയും പിഴ ലഭിച്ചിരുന്നു. നിയമപോരാട്ടത്തിന് തയ്യാറാണെന്നും ഹൈക്കോടതി പിഴയീടാക്കിയാൽ മാത്രമേ പിഴ ഒടുക്കുവുള്ളൂവെന്നുമാണ് ഉടമ ഗിരീഷിന്റെ നിലപാട്.
 

Post a Comment

Previous Post Next Post