ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് തുരങ്കത്തിലെ രക്ഷാദൗത്യം കടുത്ത പ്രതിസന്ധിയില്‍. മണ്ണിടിഞ്ഞ് വീഴുന്നതിനാല്‍ തുരങ്കത്തിനുള്ളിലൂടെയുള്ള നിലവിലെ ഡ്രില്ലിങ് ഉപേക്ഷിച്ചു. പകരം മലമുകളില്‍നിന്ന് താഴെയ്ക്ക് ഡ്രില്‍ ചെയ്യാനുള്ള സാധ്യതകളാണ് തേടുന്നത്.
മലമുകളില്‍ മരംവെട്ടും വഴിയൊരുക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ യുദ്ധാകാലാടിസ്ഥാനത്തില്‍ ആരംഭിച്ചു. രക്ഷാപ്രവര്‍ത്തനം ഇനിയും ദിവസങ്ങള്‍ നീണ്ടേക്കാം എന്നാണ് സൂചന. അതേ സമയം സര്‍ക്കാരും നിര്‍മാണ കമ്പനിയും ഒന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ച് കുടുങ്ങിക്കിടക്കുന്ന ചില തൊഴിലാളികളുടെ ബന്ധുക്കള്‍ വീണ്ടും രംഗത്തുവന്നു.
Post a Comment