മുക്കം :
മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ പ്രചരണാർത്ഥം തിരുവമ്പാടി മണ്ഡലത്തിൽ റോളർ സ്കേറ്റിംഗ് പ്രചാരണവുമായി കൂട്ടി സ്കേറ്റർമാർ. പ്രചരണ പരിപാടി ലിന്റോ ജോസഫ് എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു.
നവംബർ 26 ന് മുക്കം ഓർഫനെജ് ഒ എസ് എ ഓഡിറ്റോറിയത്തിൽ നടക്കുന്ന തിരുവമ്പാടി മണ്ഡലതല നവകേരള സദസ്സ് പ്രചരണത്തിന്റെ ഭാഗമായാണ് റോളർ സ്കേറ്റിംഗ് സംഘടിപ്പിച്ചത്.
നോർത്ത് കാരശ്ശേരിയിൽ നിന്നും ആരംഭിച്ച് മുക്കം ടൌൺ ചുറ്റി അഭിലാഷ് ജംഗ്ഷനിലാണ് റോളർ സ്കേറ്റിംഗ് സമാപിച്ചത്. 30 ഓളം സ്കേറ്റർമാർ പങ്കെടുത്ത
പരിപാടി കാഴ്ചക്കാർക്ക് നവ്യാനുഭവമായി.
പരിപാടിയിൽ ചടങ്ങിൽ സബ്കമ്മിറ്റി ഭാരവാഹികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യേഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Post a Comment