തിരുവമ്പാടി :
കോഴിക്കോട് ജില്ലാ അത്ലറ്റിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കിനാലൂരിൽ ഉഷാ സ്കൂൾ സ്പോർട്സ് ഗ്രൗണ്ടിൽ വച്ച് നടന്ന  കോഴിക്കോട് ജില്ലാ ജൂനിയർ ആൻഡ് സീനിയർ മീറ്റിൽ മലബാർ സ്പോർട്സ് അക്കാദമി പുല്ലൂരാംപാറ 259.5 പോയിന്റുകൾ നേടി ഓവറോൾ ചാമ്പ്യന്മാരായി.

164 പോയിന്റുകൾ നേടി ജോർജിയൻ സ്പോർട്സ് അക്കാദമി കുളത്തുവയൽ രണ്ടാം സ്ഥാനത്തും  അപ്പക്സ് ഇംഗ്ലീഷ്  മീഡിയം സ്കൂൾ 109.5 പോയിന്റുകൾ  നേടി മൂന്നാം സ്ഥാനത്തും എത്തി. 

സമാപന ചടങ്ങിൽ ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി പ്രഭു പ്രേംനാഥ് മുഖ്യാതിഥിയായി ട്രോഫികൾ വിതരണം ചെയ്തു. 

വി കെ തങ്കച്ചൻ, ജില്ലാ സെക്രട്ടറി കെഎം ജോസഫ്, ടി എം അബ്ദുറഹ്മാൻ,  നോബിൾ കുര്യാക്കോസ്, പിടി അഗസ്റ്റിൻ, സോമൻ പി കെ, അനുപമ ജോസഫ്, സി റ്റി ഇല്യാസ്, ഇബ്രാഹിം ചീനിക്കാ,  എബിമോൻ ജോസഫ് എന്നിവർ ആശംസകൾ നേർന്നു.

Post a Comment

Previous Post Next Post