താമരശ്ശേരി : ഓമശ്ശേരി പഞ്ചായത്തിലെ അഞ്ചാം വാർഡിലുള്ള പന്ന്യാം കുഴിയിൽ കോഴി അറവ്‌ മാലിന്യ സംസ്കരണ കേന്ദ്രം തുടങ്ങാനുള്ള നീക്കത്തിനെതിരെ  ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ ബഹുജന റാലിയും സമര പ്രഖ്യാപന കൺവൻഷനും സംഘടിപ്പിച്ചു. 

 കട്ടിപ്പാറയിൽ പ്രവർത്തിക്കുന്ന ഫ്രഷ്‌ കട്ട്‌ അറവ്‌ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ നിന്നുള്ള ദുർഗന്ധവും മലിന ജലവും ഓമശ്ശേരി പഞ്ചായത്തിലെ വിവിധ വാർഡുകളിലെ ചില പ്രദേശങ്ങളിൽ  ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്.

 അതിനെതിരെയുള്ള പോരാട്ടം തുടരുന്നതിനിടയിൽ പൊതുജനങ്ങളുടെ ജീവിതം വീണ്ടും ദുസ്സഹമാക്കുന്ന പന്ന്യാം കുഴിയിൽ മാലിന്യ പ്ലാന്റ് വരാന്‍ അനുവദിക്കരുത്.  ഇതിനെതിരെ ശക്തമായ രീതിയിൽ പ്രക്ഷോഭത്തിന് ഇറങ്ങണമെന്നും സമര പ്രഖ്യാപന കൺവൻഷൻ ഉദ്ഘാടനം ചെയ്ത ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ് മുക്ക് അഭിപ്രായപ്പെട്ടു.

സമരസമിതി ചെയർമാനായ ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്  പി.അബ്ദുന്നാസർ അധ്യക്ഷനായിരുന്നു. ചടങ്ങിൽ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി.

 .പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട്‌ ഫാത്വിമ അബു,ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ സീനത്ത്‌ തട്ടാഞ്ചേരി,പഞ്ചായത്തംഗങ്ങളായ എം.ഷീജ ബാബു, ,സി.എ.ആയിഷ ടീച്ചർ ,എം.ഷീല, ഉഷാദേവി, സുഹറ ഒ.പി.  രജിത ,എന്നിവരും  വിവിധ രാഷ്ട്രീയ സാമൂഹിക സംഘടന നേതാക്കളായ കെ.കെ.രാധാകൃഷ്ണൻ , പി.പി.കുഞ്ഞായിൻ, വികെ ഇമ്പിച്ചിമോയി, ഒ.പി.അബ്ദുറഹിമാൻ , ഗഫൂർ കൂടത്തായി, ഇബ്രാഹീം പള്ളികണ്ടി നൗഷാദ് ചെമ്പ്ര, ഒ.എം. ശ്രീനിവാസൻ , വേലായുധൻ മറ്റോളി , 
കെ.പി.അയമ്മദ്‌ കുട്ടി മാസ്റ്റർ,  സി.കെ.കുട്ടി ഹസ്സൻ , എ.കെ. കാതിരി ഹാജി, കെ.വി.ഷാജി , കെ.പി.കുഞ്ഞമ്മദ്, കെ.കെ. മുജീബ്, സത്താർ പുറായിൽ, പി.സി.മോയിൻ  കുട്ടി ,ദേവദാസൻ പുഷ്പാകരൻ, ജുബൈർ എം.ടി. എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

കൂടത്തായി ബ്ലോക്ക് മെമ്പർ മഹറൂഫ് തട്ടാഞ്ചേരി അവതാരകനായും,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ കരുണാകരൻ മാസ്റ്റർ അനുവാദകനായും അവതരിപ്പിച്ച പ്രമേയത്തിന് അറവു മാലിന്യ സംസ്കരണ പ്ലാന്റിനെതിരെയുള്ള  സമര പ്രഖ്യാപന കൺവെൻഷനിൽ വെച്ച് പൊതുജനങ്ങൾ ഐക്യദാർഢ്യം അറിയിച്ചു. 

സമരസമിതി കണവീനർ ആനന്ദ കൃഷ്ണൻ സ്വാഗതവും ട്രഷറർ പി.കെ. ഗംഗാധരൻ നന്ദിയും പറഞ്ഞു.

 കണ്ണിപ്പൊയിൽ നിന്നും തുടങ്ങിയ റാലിയിൽ ജനപ്രതിനിധികൾ, മത ,സാമൂഹിക ,രാഷ്ട്രീയ ,സംഘടനകൾ,വിവിധ വാർഡുകളിൽ നിന്നുള്ള സി ഡി എസ് എ ഡി എസ് അംഗങ്ങൾ തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ അംഗങ്ങൾ, റസിഡൻസ് അസോസിയേഷനുകൾ, പ്രദേശവാസികൾ ,  കുട്ടികൾ തുടങ്ങിയവർ റാലിയിൽ അണിനിരന്നു. 
റാലി കൂടത്തായിൽ അവസാനിച്ചു.

Post a Comment

Previous Post Next Post