ഓമശ്ശേരി: കോഴിക്കോട് എം.പി.എം.കെ.രാഘവന്റെ എം.പി.ലാഡ്സ് ഫണ്ടിൽ നിന്നും എട്ട് ലക്ഷം രൂപ ചെലവഴിച്ച് ഓമശ്ശേരി ഗ്രാമപഞ്ചായത്തിന് എ.സി.ആംബുലൻസ് അനുവദിച്ചു.പഞ്ചായത്ത് ഭരണസമിതിയുടെ ആവശ്യം പരിഗണിച്ചാണ് എം.കെ.രാഘവൻ എം.പി.ഫണ്ടനുവദിച്ച് ആംബുലൻസ് ലഭ്യമാക്കിയത്.ഓമശ്ശേരി ഗ്രാമപഞ്ചായത്തോഫീസ് പരിസരത്ത് നടന്ന ചടങ്ങിൽ ജനപ്രതിനിധികളുടേയും വിവിധ സംഘടനാ ഭാരവാഹികളുടേയും നാട്ടുകാരുടേയും സാന്നിദ്ധ്യത്തിൽ എം.കെ.രാഘവൻ എം.പി.ആംബുലൻസ് പഞ്ചായത്തിന് സമർപ്പിച്ചു.പഞ്ചായത്ത് പ്രസിഡണ്ട് പി.അബ്ദുൽ നാസർ അദ്ധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡണ്ട് ഫാത്വിമ അബു,വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി,ബ്ലോക് പഞ്ചായത്തംഗം എസ്.പി.ഷഹന,പഞ്ചായത്തംഗങ്ങളായ എം.എം.രാധാമണി ടീച്ചർ,സൈനുദ്ദീൻ കൊളത്തക്കര,ഇബ്രാഹീം ഹാജി പാറങ്ങോട്ടിൽ,ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ.കെ.അബ്ദുല്ലക്കുട്ടി,പി.പി.കുഞ്ഞായിൻ,ഒ.എം.ശ്രീനിവാസൻ നായർ,കെ.ബാലകൃഷ്‌ണൻ മാസ്റ്റർ,പി.വി.സ്വാദിഖ്,മെഡിക്കൽ ഓഫീസർ ഡോ:പി.രമ്യ,പി.വി.അബ്ദുൽ റഹ്മാൻ മാസ്റ്റർ,കെ.എം.കോമളവല്ലി,സൂപ്പർ അഹമ്മദ് കുട്ടി ഹാജി,ടി.ശ്രീനിവാസൻ,ഒ.പി.അബ്ദുൽ റഹ്മാൻ,എ.കെ.അബ്ദുല്ല,കെ.പി.അയമ്മദ് കുട്ടി മാസ്റ്റർ,ജ്യോതി ജി.നായർ,എം.കെ.ശമീർ,ആർ.എം.അനീസ്,സലാം ആമ്പറ,എ.കെ.അഷ്‌റഫ് ഓമശ്ശേരി,അബൂബക്കർ കൊടശ്ശേരി,ജാഫർ പാലാഴി,ബിജു കുന്നും പുറം,ധനലക്ഷ്മി എന്നിവർ പ്രസംഗിച്ചു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കരുണാകരൻ മാസ്റ്റർ സ്വാഗതവും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് തട്ടാഞ്ചേരി നന്ദിയും പറഞ്ഞു.
പഞ്ചായത്ത് ഭരണസമിതിയുടെ ആവശ്യം അംഗീകരിച്ച് ത്വരിതഗതിയിൽ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് പഞ്ചായത്തിന് ആംബുലൻസ് അനുവദിച്ച് നൽകിയ എം.കെ.രാഘവൻ എം.പിയെ പഞ്ചായത്ത് ഭരണസമിതി പ്രത്യേകം അഭിനന്ദിച്ചു.ആംബുലൻസ് ഓമശ്ശേരി ഗവ:കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് പ്രവർത്തനങ്ങൾ ഉൾപ്പടെയുള്ള ദൈനം ദിന ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാണ് പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം.
ഫോട്ടോ:ഓമശ്ശേരി പഞ്ചായത്തിന് എം.പി.ഫണ്ടിൽ നിന്നനുവദിച്ച ആംബുലൻസ് എം.കെ.രാഘവൻ എം.പി.ഫ്ലാഗ് ഓഫ് ചെയ്യുന്നു.
Post a Comment