തിരുവമ്പാടി: വണ്ടിപ്പെരിയാറിൽ ഡിവൈഎഫ്ഐക്കാരൻ പീഡിപ്പിച്ച് കൊന്ന് കെട്ടിത്തൂക്കിയ ദളിത് പെൺകുഞ്ഞിന്റെ നീതിക്കുവേണ്ടി സെക്രട്ടറിയേറ്റ് പടിക്കൽ ഇരുപത് ദിവസങ്ങൾക്ക് മുൻപ് സമരം നടത്തിയതിന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കുട്ടത്തിനെ ഇന്ന് പുലർച്ചെ അടൂരിലുള്ള അദ്ദേഹത്തിന്റെ വീട്ടിൽ കയറി അമ്മയുടെ മുൻപിൽ വെച്ച് അറസ്റ്റ് ചെയ്തതെന്ന് ആരോപിച്ച് തിരുവമ്പാടിയിൽ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
ഡിസിസി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു.
മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് അമൽ നെടുങ്കല്ലേൽ അദ്ധ്യക്ഷത വഹിച്ചു.
മുഹമ്മദ് വട്ടപ്പറമ്പിൽ, എ.സി ബിജു, ടി.എൻ സുരേഷ്, ജിതിൻ പല്ലാട്ട്, യു.സി അജ്മൽ, ഷിജു ചെമ്പനാനി, മറിയാമ്മ ബാബു, രാമചന്ദ്രൻ കരിമ്പിൻ , ടി.സി ശ്രീനിവാസൻ, ലിബിൻ തുറുവേലിൽ, ഭരത്ത് ബാബു, ലിബിൻ അമ്പാട്ട്, ഷമീർ നടുക്കണ്ടി, സോണി പ്രസംഗിച്ചു.
Post a Comment