ഓമശ്ശേരി :
കോഴിക്കോട് ജില്ല ഹോമിയോ ആശുപത്രിയിലെ നാഷണൽ ആയുഷ് മിഷൻ, ആയുർവിദ്യ പദ്ധതിയുടെ ഭാഗമായി
വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപിസ്കൂളിന് ഔഷധ സസ്യങ്ങൾ വിതരണം ചെയ്തു.
മുക്കം നഗരസഭ തൊഴിലുറപ്പു തൊഴിലാളികളുടെ സഹകരണത്തോടെ ആരംഭിച്ച സ്കൂൾ ഔഷധോദ്യാനത്തിൻ്റെ വിപുലീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം വൃക്ഷത്തൈകൾ നട്ടുകൊണ്ട് മുക്കം നഗരസഭ കൗൺസിലർ സുനിത മാത്യു നിർവഹിച്ചു.
ആയുർവിദ്യ പദ്ധതി പ്രകാരമുള്ള ഔഷധ സസ്യങ്ങൾ ആയുർവിദ്യ മെഡിക്കൽ ഓഫീസർ ഡോ. പൊന്നു. സി വിദ്യാലയത്തിന് കൈമാറി.
പ്രധാനാധ്യാപകൻ ജെയിംസ് ജോഷി സ്കൂൾ അസിസ്റ്റൻ്റ് മാനേജർ ഫാ. അമൽ പന്തപ്ലാക്കൽ, അർജുൻ അനിൽ അധ്യാപകരായ ബിജു മാത്യു, ഷാനിൽ പി എം ,സുനീഷ് ജോസഫ്, പ്രഭുൽ വർഗീസ്, വിമൽ വിനോയി, അലൻ ജോൺസ്, സിന്ധു സഖറിയ ഷെല്ലി കെ ജെ, വിദ്യാർഥി പ്രതിനിധി ആൻസ്റ്റിൻ തോമസ് എന്നിവർ പ്രസംഗിച്ചു.

إرسال تعليق