തിരുവമ്പാടി :
തിരുവമ്പാടി ഗ്രാമപ്പഞ്ചായത്തിലെ തമ്പലമണ്ണയിൽ നിന്നാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി
ലിൻ്റോ ജോസഫിൻ്റെ മൂന്നാം ദിവസത്തെ മണ്ഡല പര്യടനം ആരംഭിച്ചത്. അത്തിപ്പാറ, തോട്ടത്തിൻ കടവ്, മണാശ്ശേരി, ചേന്ദമംഗല്ലൂർ, കാരമൂല, ചെറുവാടി വഴി നടത്തിയ പര്യടനം പാറപ്പുറത്ത് സമാപിച്ചു. 
ഓരോ കേന്ദ്രത്തിലും മികച്ച സ്വീകരണമാണ് സ്ഥാനാർഥിക്ക് ലഭിച്ചത്.



 ഓരോ സ്വീകരണ കേന്ദ്രത്തിൻ്റെയും പരിസരപ്രദേശത്ത് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നടപ്പിലാക്കിയ വികസന പദ്ധതികൾ എണ്ണി പറഞ്ഞായിരുന്നു
ലിൻ്റോ ജോസഫിൻറെ പര്യടനം. ശനിയാഴ്ചത്തെ പര്യടനം പൊന്നാങ്കയത്ത് നിന്നാരംഭിക്കും. ഞായറാഴ്ചയോടെ ആദ്യഘട്ട മണ്ഡല പര്യടനം പൂർത്തിയാകും.

മുന്നണി നേതാക്കളായ ടി വിശ്വനാഥൻ, ജോണി ഇടശ്ശേരി, ദിപു പ്രംനാഥ്, കെ മോഹ നൻ, പി കെ കണ്ണൻ, നാസർ കൊ ളായി, വി എ സെബാസ്റ്റ്യൻ, മാത്യു ചെമ്പോട്ടിക്കൽ, പി പി ജോയി, ഇ രമേശ് ബാബു, എബ്രഹാം മാനു വൽ,ടി കെ സാമി, ജോൺ സൺ കുളത്തിങ്കൽ, ഗുലാം ഹുസ്സയിൻ, ജോസഫ് പൈമ്പിള്ളിൽ, സുനിൽ മണാശ്ശേരി, അബ്ദുള്ള കുമാര നല്ലൂർ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.

Post a Comment

أحدث أقدم