തിരുവമ്പാടി:
പഞ്ചായത്ത് തല മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി തറിമറ്റം പ്രദേശത്ത് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. പഞ്ചായത്തംഗം ബോസ് ജേക്കബ്ബ് ഉദ്ഘാടനം നിർവഹിച്ചു. കൊതുകുനശീകരണം, പ്രതിരോധ പ്രവർത്തനങ്ങൾ, പകർച്ചവ്യാധികൾ നിയന്ത്രിക്കുന്നതിനു സ്വീകരിക്കേണ്ട നടപടികൾ എന്നിവയെപ്പറ്റി ഹെൽത്ത് ജെ പി എച് എൻ ഗ്ലാഡിസ് ക്ലാസ് എടുത്തു.പ്രതീക്ഷ സ്വാശ്രയ സംഘ അംഗങ്ങൾ,മഹാത്മാ ജനശ്രീ സംഘം, പ്രദേശവാസികൾ എന്നിവർ പങ്കെടുത്തു. എം.കെ.തോമസ്, ബിനു വടയാറ്റു കുന്നേൽ, ജോസ് മാത്യു, ടോമി മറ്റത്തിൽ, ഹനീഫ ആച്ച പറമ്പിൽ, ശോഭാ ബിനു, ഷാന്റി ബാബു, ജോസഫ് മറ്റത്തിൽ, സിനി ബിജു,സണ്ണി വെള്ളാരംകുന്നേൽ, ജോസുകുട്ടി അരീത്തറ, ബിജു വെള്ളാരംകുന്നേൽ, കെ.വി. സെബാസ്റ്റ്യൻ,മേരി കുര്യൻ, തങ്കമ്മ കണിയാംകണ്ടത്തിൽ, ജോണി എബ്രഹാം, ജോൺ കെ ഇ എന്നിവർ നേതൃത്വം നൽകി .

إرسال تعليق