തിരുവമ്പാടി: 
ഫിഫ ലോക കപ്പിനോടനുബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ 'വൺ മില്യൺ തൂഫാൻ ഗോൾസ് @ വേൾഡ് കപ്പ് 2026' ക്യാമ്പയ്നിൽ തൊണ്ടിമ്മൽ ഗവ: എൽപി സ്കൂൾ പങ്കാളിയായി.

വിദ്യാഭ്യാസം, കായികം, ലഹരി വിരുദ്ധ ബോധവൽക്കരണം എന്നിവയിലുള്ള സമഗ്ര മുന്നേറ്റമാണ് ക്യാമ്പയ്ൻ കൊണ്ടുദ്ധേശിക്കുന്നത്.


തൊണ്ടിമ്മൽ ഡഗ് ഔട്ട് ടർഫിൽ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് മെംബർ എസ് ജയപ്രസാദ് ഉദ്ഘാടനം ചെയ്തു.

പി ടി എ പ്രസിഡൻ്റ് സുരേഷ് തൂലിക അധ്യക്ഷത വഹിച്ചു.

പ്രദീപ് ഓളക്കൽ, സിപി വിജീഷ്,പി സ്മിന, കെ ശോഭന, ഫൈസൽപുതുക്കുടി, കെ പി ശ്രീജ, ശ്രുതി രാജൻ, കെ അഹമ്മദ് ഷാഫി  സംബന്ധിച്ചു.

Post a Comment

أحدث أقدم