കോടഞ്ചേരി:
മലബാർ റിവർ ഫെസ്റ്റിവലിന്റെ പന്ത്രണ്ടാം എഡിഷൻ മൽസരങ്ങൾ ജൂലൈ 30 ന് ആരംഭിക്കും. ഇതിനോടനുബന്ധിച്ച് ഇൻറർമീഡിയറ്റ് മൽസരങ്ങളിൽ പങ്കെടുക്കുന്നവർക്കുള്ള പരിശീലനം ഇരുവഞ്ഞിപ്പുഴയിൽ ആരംഭിച്ചു. മലയാളികളോടൊപ്പം വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പത്തോളം യുവതി യുവാക്കൾ പരീശീലനത്തിനായി എത്തിയിട്ടുണ്ട്.
കോടഞ്ചേരിയിലെ തുഷാരഗിരി അഡ്വഞ്ചർ കയാക്കിങ്ങ് അക്കാഡമിയുടെ (ടാകാ) നേതൃത്വത്തിൽ കോടഞ്ചേരി വൈറ്റ് വാട്ടർ അഡ്വഞ്ചേർസിന്റെ സാങ്കേതിക സഹായത്തോടെയാണ് കയാക്കിങ്ങ് പരിശീലനം നടക്കുന്നത്.
ഇലന്തു കടവിൽ വെച്ച് നടന്ന .പരിശീലനപരിപാടിയുടെ ഉദ്ഘാടനം ബഹു. തിരുവമ്പാടി എം.എൽ.എ. സി കെ കാസിം, ട്രെയിനർ നിസ്തുൽ ജോസിന് തുഴ കൈമാറി കൊണ്ട് നിർവ്വഹിച്ചു. കയാക്കിങ്ങ് അക്കാഡമി പ്രസിഡണ്ട് പോൾസൺ ജോസഫ് അറയ്ക്കൽ അദ്ധ്യക്ഷ്യം വഹിച്ചു.
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ മുഖ്യാതിഥിയായിരുന്നു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അലക്സ് തോമസ്, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതിയംഗം ജോബി ഇലന്തൂർ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ദീപാ ഷൈജോ, ഗ്രാമപഞ്ചായത്ത്മെമ്പർമാരായ വിൽസൺ തറപ്പേൽ,വിൻസെൻറ് വടക്കേമുറി സ്വാഗത സംഘംമെമ്പർ ബിജു ഓത്തിക്കൽ പങ്കെടുത്തു.

إرسال تعليق