തിരുവമ്പാടി:
സേക്രഡ് ഹാർട്ട് യു.പി സ്കൂൾ തിരുവമ്പാടിയിൽ പ്രീ പ്രൈമറി പ്രവേശനോത്സവം വർണവൈവിധ്യങ്ങളാൽ സമ്പന്നമായി. വാദ്യമേളങ്ങളുടെ അകമ്പടിയോടെ കളർ ബലൂണുകളുമായി നവാഗതർ രക്ഷിതാക്കൾക്കൊപ്പം റാലിയിൽ അണിനിരന്നു.

 തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റും, പി.ടി.എ പ്രസിഡൻ്റുമായ ജിതിൻ പല്ലാട്ട് യോഗത്തിന് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ  സുനിൽ പോൾ സ്വാഗതം ആശംസിച്ച ചടങ്ങിൽ സ്കൂൾ മാനേജർ  ഫാദർ തോമസ് നാഗപറമ്പിൽ ഉദ്ഘാടന കർമ്മം നിർവഹിച്ചു. സീനിയർ അസിസ്റ്റന്റ് ഷോളി ജോൺ ആശംസയർപ്പിച്ച് സംസാരിച്ചു. പ്രൈമറി വിഭാഗം വിദ്യാർത്ഥികളായ
ഇമ്മാനുവൽ സംഗീതും, അൽഫോൻസാ സുഭാഷും ഗാനം ആലപിച്ചു.അധ്യാപക പ്രതിനിധി അബ്ദുറബ്ബ് കെ.സി ചടങ്ങിന് നന്ദിയർപ്പിച്ചു. അദ്ധ്യാപകരായ ലിന്റ ബാബു, ഡിറ്റി അഗസ്റ്റിൻ, ഡോണ, അരുൺ കെ. ജെ, സിസ്റ്റർ പ്രിൻസി തുടങ്ങിയവർ പ്രവേശനോത്സവത്തിന് നേതൃത്വം നൽകി.

Post a Comment

أحدث أقدم