തിരുവമ്പാടി: സെക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ അഞ്ച്, എട്ട്  ക്ലാസുകളിലെ നവാഗതർക്കായി പ്രവേശനോത്സവം നടത്തി. 

സ്കൂൾ പി ടി എ പ്രസിഡണ്ട്  സജി പുതുപ്പറമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ മാനേജർ റവ. ഫാ. തോമസ് നാഗപറമ്പിൽ പുതിയ അധ്യായന വർഷം ഉദ്ഘാടനം ചെയ്തു. 


ബ്ലോക്ക് പഞ്ചായത്ത് മെമ്പർ  മുഹമ്മദ് വട്ടപ്പറമ്പിൽ, വാർഡ് മെമ്പർ  ബിജു എണ്ണാർമണ്ണിൽ, സ്കൂൾ പ്രിൻസിപ്പാൾ  വിപിൻ എൻ. സെബാസ്റ്റ്യൻ, ഹെഡ്മാസ്റ്റർ സജി തോമസ് പി, എം പി ടി എ പ്രസിഡണ്ട്  അനിത വിനയൻ അധ്യാപക പ്രതിനിധി ഫാ. ജോജോ ജോസഫ് സ്റ്റാഫ് സെക്രട്ടറി ഷിന്റോ മാനുവൽ വിദ്യാർത്ഥി പ്രതിനിധി ഏയ്ബൽ ജോണി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

Post a Comment

Previous Post Next Post