വേനപ്പാറ ലിറ്റിൽഫ്ലവർ യുപി സ്‌കൂളിന് വൈ എം സി എ നൽകുന്ന വൃക്ഷത്തൈകളുടെ വിതരണോദ്ഘാടനം സ്‌കൂൾ മാനേജർ ഫാ സജി മങ്ങരയിൽ നിർവഹിക്കുന്നു.


ഓമശ്ശേരി :
വേനപ്പാറ ലിറ്റിൽ ഫ്ലവർ യു പി സ്‌കൂളും വൈ എം സി എ വേനപ്പാറ യൂണിറ്റും ചേർന്ന് പരിസ്ഥിതി ദിനത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
സ്‌കൂൾ മാനേജർ ഫാ സജി മങ്ങരയിൽ ഉദ്ഘാടനം നിർവഹിച്ചു. വൈ എം സി എ  പ്രസിഡൻ്റ് സാബു ജോൺ അധ്യക്ഷത വഹിച്ചു.
പ്രധാനാധ്യാപകൻ ജെയിംസ് ജോഷി മുൻ പ്രധാനാധ്യാപകരായിരുന്ന വി ജെ മത്തായി ,വി എം അഗസ്റ്റിൻ, എൻ വി അബ്രാഹം പരിസ്ഥിതി ക്ലബ് കൺവീനർ ബിജു മാത്യു, വിദ്യാർഥികളായ ടി എൽ ശ്രീലക്ഷ്‌മി,നിയ എലിസബത്ത് ഉല്ലാസ് എന്നിവർ പ്രസംഗിച്ചു.
വൈ എം സി എ ഭാരവാഹികളായ എൻ കെ കുര്യാക്കോസ്, എൻ വി ബാബു, കെ വി ജോസ്, ഷാജി പൊട്ടനാനിയിൽ, കെ എ ജോർജുകുട്ടി അധ്യാപകരായ പ്രഫുൽ വർഗീസ്, ബിജില സി കെ എന്നിവർ പ്രസംഗിച്ചു.
വിവിധ മത്സരങ്ങളിൽ ആഗ്ന യാമി, മുഹമ്മദ് ഫൈസാൻ ഒ എം , അൻലിന ഷ്മിത്ത്, ശ്രീലക്ഷ്‌മി ടി എൽ, മുഹമ്മദ് ഹിദാഷ്, ആയിഷ ബുസ്താന എന്നിവർ വിജയികളായി.

Post a Comment

Previous Post Next Post