തിരുവമ്പാടി:
പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു. പി. സ്കൂളിൽ  ജൂൺ 5 -പരിസ്ഥിതിദിനം വിവിധ പരിപാടികളോടെ ആചരിച്ചു. 'പ്രകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, കാലാവസ്ഥയ്ക്കായി,  നമ്മുടെ ഭാവിക്കായി' എന്ന ഈ വർഷത്തെ പരിസ്ഥിതിദിന സന്ദേശത്തെ മുൻനിർത്തിക്കൊണ്ട് വിദ്യാർത്ഥികൾ പരിസ്ഥിതിദിന പ്രതിജ്ഞയെടുത്തു. മുൻ ഹെഡ്മാസ്റ്റർ സിബി കുര്യാക്കോസ് ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ  ജോഷി പുല്ലുകാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ തിരുവമ്പാടി കൃഷി ഓഫീസർ ഫൈസൽ മുഖ്യാതിഥി ആയിരുന്നു.  സ്കൂൾ ഹെഡ്മിസ്‌ട്രസ്സ് സിസ്റ്റർ ലിൻസി തോമസ് സ്വാഗതം ആശംസിച്ചു. പി ടി എ പ്രസിഡന്റ്‌ ശ്രീ സോണി മണ്ഡപത്തിൽ, അധ്യാപക പ്രതിനിധി അബ്ദുൾ റഷീദ്,  വിദ്യാർത്ഥി പ്രതിനിധി ഡിയോൺ ജോർജ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്റ്റാഫ്‌ സെക്രട്ടറി റോഷിയ ജോസഫ് നന്ദി പ്രകാശിപ്പിച്ചു.  ഗാനാലാപനം, പോസ്റ്റർ നിർമാണം,   പ്രശ്നോത്തരി തുടങ്ങിയ പരിപാടികളും ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. അധ്യാപകരായ സിസ്റ്റർ ഷിനിമോൾ, ആഷിൻ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.

Post a Comment

Previous Post Next Post