തിരുവമ്പാടി:
ശ്രേയസ് പുലിക്കയം യൂണിറ്റ് വളരെ വിപുലമായ രീതിയിൽ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു.
 കോഴിക്കോട് മേഖല ഡയറക്ടർ  റവ. ഫാ. തോമസ്  മണ്ണിത്തോട്ടം പരിസ്ഥിതി ദിനാഘോഷ പരിപാടിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു.

 ദൈവത്തോട് മനുഷ്യനോടും പ്രകൃതിയോടും മനസാക്ഷിയോടുമുള്ള ബന്ധത്തിന്റെ പുനഃസ്ഥാപനമാണ് പരിസ്ഥിതി ദിനം എന്നും അതോടൊപ്പം തന്നെ പ്ലാസ്റ്റിക് മാലിന്യത്തിന്റെ ഉപയോഗം കുറയ്ക്കുവാനും ജൈവവള ഉല്പാദനം വർദ്ധിപ്പിക്കുവാനും പ്രതിജ്ഞാബദ്ധരാവണം എന്നും തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ഡയറക്ടർ അച്ചൻ ഉദ്ബോധിപ്പിച്ചു.

 യൂണിറ്റ് പ്രസിഡണ്ട്  മിനി പാലത്തിങ്കൽ സ്വാഗതം പറഞ്ഞു. യൂണിറ്റ് ഭാരവാഹികളായ  യൂസിമോൻ കാരിക്കുഴിയിൽ,  ജേക്കബ്  ഉരിയാ ക്കുന്നേൽ, സെക്രട്ടറി  ഷിൽബി രാജു,  വത്സ കാലായിൽ,  ശാരദ ഇറമ്പിൽ,  ഷൈനി ഷാജി എന്നിവർ പ്രസ്തുത യോഗത്തിന് നേതൃത്വം നൽകി. യൂണിറ്റ് സെക്രട്ടറിയുടെ നന്ദിയോട് കൂടെ യോഗം പിരിഞ്ഞു.

Post a Comment

Previous Post Next Post