നെല്ലിപ്പൊയിൽ:
കഴിഞ്ഞദിവസം ഉണ്ടായ ശക്തമായ മഴയെ തുടർന്ന് കോടഞ്ചേരി പഞ്ചായത്തിലെ മുണ്ടൂരിന് സമീപം വീടിന്റെ പിൻഭാഗത്തെ മൺതിട്ട ഇടിഞ്ഞുവീണുണ്ടായ സ്ഥലം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യയുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത മഴയിലാണ് നെല്ലിപ്പൊയിൽ മുണ്ടൂർ സ്വദേശി മുതുകുറ്റിയിൽ ജോസിന്റെ വീടിനോട് ചേർന്നുള്ള ഭാഗം ഇടിഞ്ഞ് വീണത്.
മണ്ണിടിഞ്ഞ് വീടിന്റെ പിൻഭാഗത്ത് പതിച്ചതോടെ വീടിന് സാരമായ കേടുപാടുകൾ സംഭവിച്ചതറിഞ്ഞാണ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും, സ്ഥലം വാർഡ് മെമ്പർ ശിവദാസൻ താഴെപാലാട്ട് അടക്കമുള്ള ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ചത്.
പഞ്ചായത്ത്,വില്ലേജ് അധികൃതർക്ക് നാശനഷ്ടങ്ങൾ ചൂണ്ടിക്കാണിച്ച് അടിയന്തരമായി പരാതികൾ സമർപ്പിക്കാനും, തുടർന്ന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വീട്ടുകാർക്ക് ഉറപ്പ് നൽകി.

إرسال تعليق