ഓമശ്ശേരി :
വേനപ്പാറ ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിൽ NSSൻ്റെയും, പേഴ്സണാലിറ്റി ഡെവലപ്മെൻറ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധദിനമായ ജൂൺ 26 മുതൽ ലഹരിക്കെതിരായി വളരെ വിപുലമായി പരിപാടികൾ സംഘടിപ്പിച്ചു.

 ജൂൺ 26 ന് , പി .ടി. എ. പ്രസിഡൻ്റ്  സിദ്ദിഖ് പുത്തൻ പുരയിൽ അധ്യക്ഷത വഹിച്ചുകൊണ്ട് Toofan goals against drugs എന്ന പേരിൽ സംഘടിപ്പിച്ച ഫുട്ബോൾ മാച്ച്, വാർഡ് മെമ്പർ  സിബി തോമസ് ഗോൾ അടിച്ച് കൊണ്ട് ഉദ്ഘാടനം ചെയ്തു. 


തുടർന്ന് വിവിധ ദിനങ്ങളിലായി  ഫുട്ബോൾ ഫാൻസ് ഷോ, ഫുട്ബോൾ മാച്ച്,പ്ലക്കാർഡ് പ്രദർശനം, ലഹരി വിരുദ്ധ പ്രതിജ്ഞ, ലഹരി വിരുദ്ധ ബോധവൽക്കരണ റാലി,നോട്ടീസ് വിതരണം, ഫ്ലാഷ് മോബ് തുടങ്ങിയ നിരവധി പരിപാടികൾ വിപുലമായ പങ്കാളിത്തത്തോടെ വിജയകരമായി   സംഘടിപ്പിച്ചു.

പ്ലസ് വൺ പ്രവേശനോത്സവത്തിന്റെ ഭാഗമായി ജൂലൈ 6 ന് കൊടുവള്ളി എക്സൈസ് ഓഫീസർ ശ്രീ.ഷഫീക്കലിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കും ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് നൽകി.അതിനുശേഷം സ്കൂളിൽ ലഹരിക്കെതിരെ സ്ഥാപിച്ച ഒപ്പിനിയൻ ബോർഡ് അഭിപ്രായം രേഖപ്പെടുത്തി കൊണ്ട് അദ്ദേഹം ഉദ്ഘാടനം ചെയ്തു.

അധ്യാപകരും   നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളും ലഹരിയെ പൂർണ്ണമായും ഒഴിവാക്കാൻ എന്തു ചെയ്യാൻ സാധിക്കുമെന്നുള്ള അഭിപ്രായങ്ങൾ ബോർഡിൽ രേഖപ്പെടുത്തി.

Post a Comment

أحدث أقدم