ചമൽ :
കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിലെ ചമൽ ചേരിക്കപ്പാറയുടെ സമീപം കൃഷിയിടത്തിൽ ഇടവിള കൃഷികൾ കൃഷി ചെയ്യുന്ന പുവ്വത്തിക്കൽ സ്വാമി ക്കുട്ടിയുടെയും സഹോദരങ്ങളുടെയും കമ്പിവേലി കെട്ടി സുരക്ഷിതമാക്കിയ കൃഷിയിടത്തിൽ കഴിഞ്ഞ ദിവസം രാത്രി കാട്ടുപന്നികൾ കയറി വിളവെടുപ്പിന് പാകമായ കപ്പയും ചേനയും കാച്ചിലും പച്ചക്കറികളും വാഴകളും നശിപ്പിച്ചു.
കർഷകർ വിവിധ ബാങ്ക് കളിൽ നിന്ന് വായ്പ വാങ്ങിയാണ് ഇടവിള കൃഷികൾ ചെയ്യുന്നത്. വിളവെടുപ്പിന് പാകമായി കഴിയുമ്പോൾ ഈ കൃഷികൾ കാട്ടുപന്നികൾ നശിപ്പിക്കുന്നത് കാരണം കർഷകർ ദുരിതത്തിലാണ്. കൃഷി നശിപ്പിക്കപ്പെട്ട കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകാനം നടപടി ഉണ്ടാകണം.
ചമൽ. ചുണ്ടൻ കുഴി . പ്രദേശങ്ങളിൽ വർദ്ധിച്ചു വരുന്ന കാട്ടുപന്നി ശല്യം കർഷകരുടെ ഉപജീവനത്തിന് ഭീഷണിയാകുകയാണ്.
കൃഷി സംരക്ഷിക്കുന്നതിനും കർഷകരുടെ ദുരിതത്തിന് പരിഹാരം കാണുന്നതിനും ഈ പ്രദേശങ്ങിൽ എം. പാനൽ ഷൂട്ടർമാരുടെ സേവനം വർദ്ധിപ്പിക്കുന്നതിനാവശ്യമായ അടിയന്തിര നടപടികൾ ഗ്രാമ പഞ്ചായത്ത് സ്വീകരിക്കണമെന്ന് കട്ടിപ്പാറ സംയുക്ത കർഷക കൂട്ടായ്മ ചെയർമാൻ കെ . വി . സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.

إرسال تعليق